പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്റ്റേറ്റ് ഡയറി ലബോറട്ടറിയില്‍ അനലിസ്റ്റ്: നവംബര്‍ 23ന് അഭിമുഖം

Nov 7, 2022 at 4:21 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയില്‍ മൈക്രോ ബയോളജി വിഭാഗത്തില്‍ അനലിസ്റ്റ് തസ്തികയില്‍ അവസരം. കരാറടിസ്ഥാനത്തിലാണ് നിയമനം. രണ്ടു ഒഴിവുകളാണ് ഉള്ളത്. ഡയറി മൈക്രൊ ബയോളജിയില്‍ എം.ടെക് ബിരുദവും രണ്ടു വര്‍ഷം ഏതെങ്കിലും എന്‍.എ.ബി-ല്‍ അക്രഡിറ്റെഡ് ലാബില്‍ പാല്‍, പാലുല്‍പ്പന്നങ്ങള്‍, വെള്ളം എന്നിവയുടെ പരിശോധനയിലുള്ള പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.എം.ടെക് ഡയറി മൈക്രോ ബയോളജി ബിരുദധാരികളുടെ അഭാവത്തില്‍ മൈക്രോ ബയോളജിയില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും.

\"\"

പ്രായപരിധി 18-40വയസ്സ്. പ്രതിമാസ ശബളം 30,000രൂപ. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകള്‍ നവംബര്‍ 17ന് അഞ്ചിന് മുമ്പായി ബയോഡാറ്റ, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെ തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയില്‍ എത്തിക്കണം. ഇന്റര്‍വ്യൂ നവംബര്‍ 23നു 11 മണിക്ക് തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലാബില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://dairydevelopment.kerala.gov.in, 04712440074.

\"\"

Follow us on

Related News