പ്രധാന വാർത്തകൾ
‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ

ദേശീയ നിയമ സർവകലാശാലകളിലെ യുജി, പിജി പ്രവേശനം: CLAT പരീക്ഷ 18ന്

Nov 7, 2022 at 4:53 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം:രാജ്യത്തെ 22ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് (ക്ലാറ്റ്) നവംബർ 13വരെ അപേക്ഷ നൽകാം. ഡിസംബർ 18ന് ഉച്ചയ്ക്ക് 2മുതൽ 4വരെ ഓഫ്‌ലൈൻ രീതിയിലാണ് പരീക്ഷ നടക്കുക.
കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള പരീക്ഷയാണിത്.

\"\"

ബിരുദതലത്തിൽ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് ഓണേഴ്സ് പ്രോഗ്രാമുകളുണ്ട്. ബി.എ. എൽഎൽ.ബി. (ഓണേഴ്സ്), ബി.ബി.എ. എൽഎൽ.ബി. (ഓണേഴ്സ്), ബി.എസ്‌സി. എൽഎൽ.ബി., ബി.കോം. എൽഎൽ.ബി., ബി.എസ്.ഡബ്ല്യു. എൽഎൽ.ബി എന്നിവയാണ്. അപേക്ഷകർക്ക് പ്ലസ്ടു അല്ലെങ്കിൽ തതുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ പാസായിരിക്കണം. (പട്ടിക വിഭാഗക്കാർക്ക് 40 ശതമാനം). ഒരുവർഷം ദൈർഘ്യമുള്ള എൽഎൽ.എം. പിജി കോഴ്‌സിനും അപേക്ഷ നൽകാം. 50 ശതമാനം മാർക്കോടെ എൽഎൽ.ബി അല്ലെങ്കിൽ തത്തുല്യം ബിരുദം പാസായവർക്ക് അപേക്ഷിക്കാം.

\"\"


2023 ഏപ്രിൽ, മേയ് മാസങ്ങളിൽ, യോഗ്യതാ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശന സമയത്ത് യോഗ്യത നേടിയിരിക്കണം. മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ 500 രൂപ അടച്ച് വാങ്ങാം. അപേക്ഷ consortiumofnlus.ac.in വഴി സമർപ്പിക്കാം.

\"\"

Follow us on

Related News