പരീക്ഷ അപേക്ഷ, പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ: എംജി സർവകലാശാല വാർത്തകൾ

Nov 2, 2022 at 5:03 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

കോട്ടയം: അഫിലിയേറ്റഡ് കോളജുകളിലെ നവംബർ 16 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എൽ.എൽ.എം. പരീക്ഷകൾക്ക് നവംബർ ഏഴു വരെ അപേക്ഷ നൽകാം. പിഴയോടു കൂടി നവംബർ എട്ടിനും സൂപ്പർഫൈനോടു കൂടി നവംബർ ഒൻപതിനും അപേക്ഷ സ്വീകരിക്കും.

നവംബർ 16 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.സി.എ. പരീക്ഷകൾക്ക് നവംബർ ഏഴു വരെ അപേക്ഷ നൽകാം.   പിഴയോടു കൂടി നവംബർ എട്ടിനും സൂപ്പർഫൈനോടു കൂടി നവംബർ ഒൻപതിനും അപേക്ഷ നൽകാം.
റഗുലർ വിദ്യാർഥികൾ 300 രൂപയും വീണ്ടും എഴുതുന്നവർ ഒരു പേപ്പറിന് 50 രൂപ നിരക്കിൽ (പരമാവധി 300 രൂപ) സി.വി. ക്യാമ്പ് ഫീസ് പരീക്ഷാ ഫീസിനൊപ്പം അടയ്ക്കണം.

\"\"

രണ്ടാം സെമസ്റ്റർ എം.സി.എ. (2019, 2018, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2016 അഡ്മിഷൻ സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളേജുകൾക്ക് മാത്രം), 2015,2014 അഡ്മിഷൻ ഒന്നാം മെഴ്‌സി ചാൻസ് (അഫിലിയേറ്റഡ് കോളേജുകൾ, സി.പി.എ.എസ്), 2011 മുതൽ 2013 വരെ അഡ്മിഷനുകൾ രണ്ടാം മെഴ്‌സി ചാൻസ്,
ലാറ്ററൽ എൻട്രി  2015,2016 അഡ്മിഷൻ ഒന്നാം മെഴ്‌സി ചാൻസ്, 2014 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻ (അഫിലിയേറ്റഡ് കോളേജുകൾ, സി.പി.എ.എസ്) പരീക്ഷകൾക്ക് നവംബർ 16 വരെ അപേക്ഷ നൽകാം.  പിഴയോടു കൂടി നവംബർ 17 നും സൂപ്പർഫൈനോടു കൂടി നവംബർ 18 നും അപേക്ഷ സ്വീകരിക്കും.  ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

\"\"


             
പ്രാക്ടിക്കൽ
മൂന്ന്, നാല് വർഷ ബി.എസ്.സി. നേഴ്‌സിംഗ് (2016 അഡ്മിഷൻ സപ്ലിമെന്ററി – ജൂലൈ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ അഞ്ച്, ഏഴ് തീയതികളിൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.
 
മൂന്നാം സെമസ്റ്റർ ബി.വോക് പ്രിന്റിംഗ് ടെക്‌നോളജി (2020 അഡ്മിഷൻ റഗുലർ, 2018, 2019 അഡ്മിഷൻ റീ-അപ്പിയറൻസ്,ഇംപ്രൂവ്‌മെന്റ് – സെപ്റ്റംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നാളെ (നവംബർ 4)ആരംഭിക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.

\"\"

പരീക്ഷാഫലങ്ങൾ
ഈ വർഷം മെയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി. മെഡിക്കൽ ബയോകെമിസ്ട്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് സഹിതം നവംബർ 15 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.
 
രണ്ടാം സെമസ്റ്റർ എം.എ. മ്യൂസിക് വീണ, മ്യൂസിക് വയലിൻ, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം (റഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററി – ജനുവരി 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 15 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

\"\"

രണ്ടാം സെമസ്റ്റർ എം.എ. മദ്ദളം (സപ്ലിമെന്ററി – ജനുവരി 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 14 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

2021 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്.സി. അപ്ലൈഡ് ഫിഷറീസ് ആന്റ് അക്വാകൾച്ചർ (സപ്ലിമെന്ററി, മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 16 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

മൂന്ന്, നാല് സെമസ്റ്റർ എം.എ. ഹിന്ദി – പ്രൈവറ്റ് രജിസ്‌ട്രേഷൻ (2019 അഡ്മിഷൻ – സെപ്റ്റംബർ 2021) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 
 
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ  പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 16 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

        

\"\"

Follow us on

Related News