SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ഹൈദരാബാദ്: ആണവോര്‍ജ വകുപ്പിന് കീഴില്‍ ന്യൂക്ലിയര്‍ ഫ്യൂവല്‍ കോംപ്ലക്‌സില്‍ അപ്രന്റീസ് ആകാന്‍ അവസരം. 345 ഐടിഐ ട്രേഡ് അപ്രന്റീസ് ഒഴിവുകളാണുള്ളത്. ഒരു വര്‍ഷമാണ് പരിശീലന കാലയളവ്. നവംബര്‍ 5വരെ അപേക്ഷിക്കാം.
അറ്റന്‍ഡന്റ് ഓപ്പറേറ്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്‌സ്, ഫിറ്റര്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, ലബോറട്ടറി അസിസ്റ്റന്റ്, മെഷനിസ്റ്റ്, കെമിക്കല്‍ പ്ലാന്റ് ഓപ്പറേറ്റര്‍, കാര്‍പെന്‍ഡര്‍, ടര്‍നര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, മെക്കാനിക് ഡീസല്‍, പ്ലംബര്‍ വെല്‍ഡര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ ജയവും ആണ് യോഗ്യത. പ്രായപരിധി 18 വയസ്സില്‍ താഴെ ആകരുത്. സ്‌റ്റൈപ്പന്‍ഡ് 7,700- 8,050 രൂപ. വിശദാംശങ്ങള്‍ക്ക് http://nfc.gov.in