പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് പ്രവേശനം: ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Oct 27, 2022 at 7:01 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ കോളേജുകളിലേയ്ക്ക് 2022-23 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിങ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ്  http://lbscentre.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിക്കണം. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്ന് പ്രിന്റൗട്ടെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് മുഖേന ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖകളിലൂടെയോ ഓൺലൈനായോ  ഒക്‌ടോബർ 29നകം ഫീസ് അടയ്ക്കണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള റഗുലർ അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല.

\"\"

ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല.  കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.

\"\"

Follow us on

Related News