editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഈ വർഷം കൂടുതൽ സ്കൂളുകൾ ആധുനികവൽക്കരിക്കും: വി.ശിവൻകുട്ടി10,12 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്കണ്ണൂർ സർവകലാശാല വാർത്തകൾ: എം.എസ്.സി പ്രവേശനം, അസൈൻമെന്റ് തീയതി നീട്ടി, ഹാൾടിക്കറ്റ്നോൺ ലീനിയർ എഡിറ്റിങ്, വീഡിയോഗ്രഫി, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിങ്: സി-ഡിറ്റിൽ വിവിധ കോഴ്സുകൾമീഡിയ അക്കാദമിയിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ ജൂൺ 17വരെപത്താം ക്ലാസുകാർക്ക് പ്രിന്റിങ് ടെക്നോളജി കോഴ്സുകൾആരോഗ്യ സർവകലാശാല വാർത്തകൾ: ബി.ഡി.എസ് പരീക്ഷാ രജിസ്ട്രേഷൻ, ബി.എസ്.സി എംഎൽടി പരീക്ഷ, ബിഫാം ടൈം ടേബിൾ, ബി.എസ്.സി ഡയാലിസിസ് ടൈം ടേബിൾകാലിക്കറ്റിൽ പിഎച്ച്ഡി ഒഴിവ്,ലക്ചറര്‍-പ്രൊജക്ട് അസിസ്റ്റന്റ് നിയമനം, പരീക്ഷ, പരീക്ഷാഫലംകാലിക്കറ്റ് സർവകലാശാല പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി:
14555 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം
എംജി സർവകലാശാല ജൂണിൽ നടത്തുന്ന പ്രാക്ടിക്കൽ പരീക്ഷകൾ

ഹാൾടിക്കറ്റ്, ടൈംടേബിൾ, പരീക്ഷാഫലം, അസി. പ്രഫസർ നിയമനം: കണ്ണൂർ സർവകലാശാല വാർത്തകൾ

Published on : October 26 - 2022 | 7:36 am

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

കണ്ണൂർ: സർവകലാശാല  മാനന്തവാടി ക്യാമ്പസ്സിലെ ടീച്ചർ എഡ്യൂക്കേഷൻ പഠനവകുപ്പിൽ സോഷ്യൽ സയൻസ് ,മലയാളം എന്നീ വിഷയങ്ങളിൽ അസിസ്റ്റൻറ്  പ്രൊഫസ്സർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. പിജി ,എം എഡ്, നെറ്റ് / പി എച്ച് ഡി എന്നിവയാണ് യോഗ്യത. നെറ്റ് / പി എച്ച് ഡി ഉള്ളവരുടെ അഭാവത്തിൽ പി ജി , ബി എഡ് ,എം എഡ് യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്. താല്പര്യമുള്ളവർ ഒക്ടോബർ 27ന്  2.30ന് കോഴ്സ് ഡയറക്ടർ മുൻപാകെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

പരീക്ഷാഫലം 
കണ്ണൂർ സർവകലശാലാ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് സയൻസസ് പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എംപി എഡ് (സപ്ലിമെൻ്ററി) നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം / സൂക്ഷ്മ പരിശോധന / ഫോട്ടോക്കോപ്പി എന്നിവയ്ക്ക് നവംബർ 4 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.

എപിസിയും ഫീസ് സ്റ്റേറ്റ്മെന്റും പുനഃസമർപ്പിക്കണം
അഞ്ചാം സെമസ്റ്റർ ബിരുദ (നവംബർ 2022) റെഗുലർ പരീക്ഷാർഥികളുടെ എ. പി. സി. യും പുതുക്കിയ ഫീസ് സ്റ്റേറ്റ്മെന്റും പുനഃസമർപ്പിക്കേണ്ടതാണ്. ഇതിനുള്ള ലിങ്കുകൾ 05.11.2022 മുതൽ 09.11.2022 വരെ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാകും. വിശദമായ സർക്കുലർ സർവകലാശാല വെബ്സൈറ്റിൽ.

ടൈംടേബിൾ
22.11.2022  ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി.  (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
23.11.2022  ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ  (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2022 പരീക്ഷാ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഹാൾടിക്കറ്റ്
01.11.2022 ന് ആരംഭിക്കുന്ന രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷയുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹോൾടിക്കറ്റിന്റെ പ്രിൻറൗട് എടുത്ത് ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്തു,  ഹോൾടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്.  ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഏതെങ്കിലും ഗവ. അംഗീകൃത ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കൈവശം വെക്കണം.

പഠന വകുപ്പ്‌ മാറ്റി
കണ്ണൂർ സർവകലാശാലയുടെ മോളിക്യൂലാർ ബയോളജി പഠന വകുപ്പ്‌ നീലേശ്വരത്തെ ഡോ. പി. കെ. രാജൻ മെമ്മോറിയൽ ക്യാമ്പസിൽ നിന്നും പാലയാട് ഡോ. ജാനകിയമ്മാൾ ക്യാമ്പസിലേക്ക് മാറ്റിയിരിക്കുന്നു.

സംയുക്ത ഗവേഷണ സംരംഭങ്ങൾക്ക് സർവകലാശാല പ്രാധാന്യം നൽകും; പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ

സർവ്വകലാശാല ഡിപാർട്മെൻറുകളും കോളജുകളും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാകുകയാണെന്നും സംയുക്ത ഗവേഷണ സംരംഭങ്ങൾ  ശാസ്ത്ര വിഷയങ്ങളിൽ ആരംഭിക്കണമെന്നും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ  ആവശ്യപ്പെട്ടു.അടിസ്ഥാന ശാസ്ത്ര ഗവേഷണങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും ഗവേഷണ ധനസഹായത്തിന് അടിയന്തിര പ്രയോഗത്തിൻ്റെ മുൻഗണനയ്ക്കല്ല ഊന്നൽ നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രസസ്യ ശാസ്ത്ര കോൺഫറൻസ് കണ്ണൂർ സർവകലാശാല  യിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ സർവ്വകലാശാല യുടെയും താളിപ്പറമ്പ സർ സയ്യിദ് കോളേജി ൻ്റെയുംസസ്യ ശാസ്ത്ര വിഭാഗങ്ങൾ സംയുക്തമായി രണ്ട് ദിവസങ്ങളിലായാണ്കണ്ണൂർ സർവകലാശാല കണ്ണൂർ ക്യാമ്പസിൽ വെച്ച് സസ്യ ശാസ്ത്രത്തിൽ അന്താരാഷ്ട്ര സെമിനാർ നടക്കുന്നത്. കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ എരുഡെയ്റ്റ് സ്കീം വഴി വിദേശ സർവ്വകലാശാലയിലെ പ്രശസ്തരായ ശാത്രജ്ഞർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

അമേരിക്കയിലെ മെസ്സേച്ചുസെറ്റിസ് സർവ്വകലാശാലയിലെ പ്രൊഫസർ ഓം പ്രകാശ് ദാങ്കർ എരുഡെയ്റ്റ് മുഖ്യ പ്രഭാഷണം നടത്തി. അമേരിക്കയിലെ ലിൻ കൺ യൂണിവേഴ്സിറ്റിയിലെ ഡോ.ബാബു വള്ളിയോടൻ, പൂർഡേ യൂണിവേഴ്സിറ്റിയിലെ ഡോ. സുജിത് പുതിയവീട്ടിൽ, കാലിക്കറ്റ്‌ സർവ്വകലാശാലയിലെ മുൻ ബയോടെക്നോളജി വിഭാഗം മേധാവി ഡോ. മനീഷ് കുമാർ എന്നിവർ രണ്ടു ദിവസങ്ങളിലായി മുഖ്യ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കണ്ണൂർ സർവ്വകലാശാല സിന്ഡിക്കേറ്റ് മെമ്പർ ഡോ. ടി പി അഷ്‌റഫ്‌, വിദ്യാർത്ഥി വിഭാഗം ഡീൻ ഡോ. നഫീസ ബേബി ടി പി. സർ സയ്യിദ് കോളേജ് പ്രിൻസിപ്പാൾ ഡോ. ഇസ്മായിൽ ഓലയിക്കര, ഡോ. കെ എൻ അജോയ് കുമാർ, ഡോ. താജോ എബ്രഹാം എന്നിവർ സംസാരിച്ചു. കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നു മായി 200 ലധികം ഗവേഷകരും, വിദ്യാർത്ഥികളും പങ്കെടുക്കുന്ന കോൺഫറൻസ് ബുധനാഴ്‌ച സമാപിക്കും. 

0 Comments

Related News