SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്)ന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി നൽകി. ഇതിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്ടോബർ 31ന് വൈകിട്ട് അഞ്ചുവരെ ദീർഘിപ്പിച്ചു.
നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2021 ഒക്ടോബർ 2നും 2022 നവംബർ 5നും ഇടയിൽ വാങ്ങിയത്) സെറ്റ് പാസാകുന്ന പക്ഷം ഹാജരാക്കണം.
2023 ജനുവരി 22നാണ് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് നടക്കുക.