SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ 2020 അഡ്മിഷൻ എം.എ. (മ്യൂസിയോളജി) വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ ക്ലാസുകൾ നവംബർ 30 വരെ ദീർഘിപ്പിച്ചതായി സർവകലാശാല അറിയിച്ചു.
ഒന്നാം സെമസ്റ്റർ ബിഎ കോഴ്സ് രജിസ്ട്രേഷൻ: അവസാന തീയതി നവംബർ 2
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ഒന്നാം സെമസ്റ്റർ ബി.എ. പരീക്ഷകളുടെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രോജക്ട് ഉൾപ്പെടെയുള്ളവയുടെ കോഴ്സ് രജിസ്ട്രേഷൻ പുതുക്കിയ സിലബസ് പ്രകാരം ഓൺലൈനായി നവംബർ രണ്ടുവരെ രജിസ്റ്റർ ചെയ്യാമെന്ന് സർവകലാശാല അറിയിച്ചു. കോഴ്സ് രജിസ്ട്രേഷൻ കൃത്യസമയത്ത് ചെയ്യാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷാ രജിസ്ട്രേഷൻ നടത്തുന്നതിനോ പരീക്ഷ എഴുതുന്നതിനോ അനുവാദമുണ്ടായിരിക്കുന്നതല്ല.