പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

ടൈംടേബിളിൽ മാറ്റം, വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, വൈവ വോസി: എംജി സർവകലാശാല വർത്തകകൾ

Oct 22, 2022 at 7:41 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

കോട്ടയം: നവംബർ 16ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.പി.റ്റി (2014 മുതൽ 2016 വരെ അഡ്മിഷൻ സപ്ലിമെന്ററി, 2008 മുതൽ 2013 വരെ അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് പിഴ കൂടാതെ നവംബർ മൂന്നു വരെയും പിഴയോടു കൂടി നവംബർ നാലിനും സൂപ്പർ ഫൈനോടു കൂടി നവംബർ അഞ്ചിനും അപേക്ഷ നൽകാം.

\"\"

രണ്ടാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്, എം.ടി.ടി.എം. (സി.എസ്.എസ്, 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020, 2019 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ മൂന്ന് മുതൽ പത്ത് വരെ അപേക്ഷ നൽകാം. പിഴയോടു കൂടി നവംബർ 11 മുതൽ 14 വരെയും സൂപ്പർഫൈനോടു കൂടി നവംബർ 15 നും അപേക്ഷ സ്വീകരിക്കും. അപേക്ഷിക്കേണ്ട രീതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

\"\"

പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.വോക് ഫുഡ് ടെക്‌നോളജി ആൻഡ് അനാലിസിസ് (പുതിയ സ്‌കീം, 2020 അഡ്മിഷൻ റഗുലർ, 2018, 2019 അഡ്മിഷൻ സപ്ലിമെന്ററി) സെപ്റ്റംബർ 2022 ബിരുദ പരീക്ഷയുടെ പ്രക്ടിക്കൽ (എ.ഒ.സി.) പരീക്ഷകൾ ഒക്ടോബർ 27 ന് അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നടക്കും.

രണ്ടാം സെമസ്റ്റർ ബി.വോക് സ്‌പോർട്ട്‌സ് ന്യൂട്രീഷൻ ആൻഡ് ഫിസിയോതെറാപ്പി (പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ) ഓഗസ്റ്റ് 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 25, 27 തീയിതികളിൽ പാലാ, അൽഫോൺസാ കോളേജിൽ നടക്കും.

\"\"

ഈ വർഷം മെയ് മുതൽ ആഗസ്റ്റ് വരെ മാസങ്ങളിൽ നടന്ന ഒന്നു മുതൽ എട്ടു വരെ സെമസ്റ്റർ ബി.ടെക്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് (പഴയ സ്‌കീം – 1997 മുതൽ 2009 വരെ അഡ്മിഷൻ മെഴ്സി ചൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 26 മുതൽ തൊടുപുഴ, മുട്ടം, യു.സി.ഇ. കോളേജിൽ നടക്കും.

മൂന്നാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് (2016 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെൻററി/ 2012 മുതൽ 2015 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) മാർച്ച് 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 28 ന് തൃക്കാക്കര കെ.എം.എം. കോളേജിൽ നടക്കും.
വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

\"\"

വൈവ വോസി
നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്യു. (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററി) ഒക്ടോബർ 2022 പരീക്ഷയുടെ ഫീൽഡ് വർക്ക് വൈവ വോസി പരീക്ഷ ഒക്ടോബർ 28 മുതൽ നവംബർ 11 വരെ അതതു കോളേജുകളിൽ നടക്കും.

പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റർ എം.എ. അറബിക് (2016, 2017, 2018 അഡ്മിഷനുകൾ സപ്ലിമെന്ററി, 2015, 2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) ആഗസ്റ്റ് 2022 ബിരുദ പരീക്ഷയുടെ ഭാഗമായ വൈവ വോസി പരീക്ഷ ഒക്ടോബർ 27ന് എറണാകുളം മഹാരാജാസ് കോളേജ്, അറബിക് വിഭാഗത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

\"\"

നാലാം സെമസ്റ്റർ എം.എഡ്. (ദ്വിവത്സരം, 2020 അഡ്മിഷൻ റഗുലർ , 2019 അഡ്മിഷൻ സപ്ലിമെൻററി) ഒക്ടോബർ 2022 പരീക്ഷയുടെ വൈവ വോസി പരീക്ഷ ഒക്ടോബർ 31 മുതൽ നവംബർ 10 വരെ സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.

ടൈം ടേബിൾ പരിഷ്‌ക്കരിച്ചു
നവംബർ എട്ടിന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.കോം. എൽ.എൽ.ബി. (2016, 2015 അഡ്മിഷൻ സപ്ലിമെന്ററി) ബിരുദ പരീക്ഷയോടൊപ്പം പ്രാക്ടിക്കൽ ഓഡിറ്റിംഗ് പേപ്പർ കൂടി ഉൾപ്പെടുത്തി ടൈം ടേബിൾ പരിഷ്‌ക്കരിച്ചു. ഒക്ടോബർ 31 നാണ് ഈ വിഷയത്തിന്റെ പരീക്ഷ. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

\"\"

ക്വട്ടേഷൻ
മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് പുല്ലരിക്കുന്നിന് സമീപം കരാർ അടിസ്ഥാനത്തിൽ ലഘു ഭക്ഷണശാല ആരംഭിക്കുന്നതിന് പരിചയസമ്പന്നരായ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 31ന് ഉച്ചകഴിഞ്ഞ് മൂന്നു വരെ നൽകാം. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.
ഫോൺ: 9747772069

പരീക്ഷാഫലം
ഈ വർഷം മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് (2021 അഡ്മിഷൻ റെഗുലർ), എം.എച്ച്.ആർ.എം. (2020 അഡ്മിഷൻ സപ്ലിമെന്ററിയും ഇംപ്രൂവ്മെന്റും) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ അഞ്ചിനു മുൻപ് പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ അപേക്ഷ നൽകണം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

2021 നവംബറിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ബോട്ടണി, എം.എസ്.സി. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (സി.എസ്.എസ് സപ്ലിമെൻററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ അഞ്ചു വരെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം.

\"\"

ഈ വർഷം ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.ബി.എ. (2016 അഡ്മിഷൻ സപ്ലിമെൻററി, 2015 അഡ്മിഷൻ മെഴ്സിൻസ്, 2017, 2018 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം നവംബർ ഏഴിനകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കാം.

\"\"

Follow us on

Related News