ഞങ്ങളുടെ YOUTUBE ചാനൽ സബ്സ്ക്രൈബ് ചെയ്യുക https://youtube.com/c/SchoolVartha
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുക https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോര്പ്പറേഷന് വിവിധ പ്രോജക്ടുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.സീനിയര്‍ എന്‍ജിനീയര്‍, എന്‍ജിനീയര്‍, ഓഡിയോളജിസ്റ്റ് തസ്തികകളിലാണ് ഒഴിവുള്ളത്. ആകെ 11 ഒഴിവുകളാണ് ഉള്ളത്.
60% മാര്‍ക്കില്‍ കുറയാത്ത എന്‍ജിനീയറിങ് ബിരുദവും പ്രവര്‍ത്തിപരിചയവുമാണ് സീനിയര്‍ എന്‍ജിനീയര്‍- എന്‍ജിനീയര്‍ തസ്തികളിലേക്കുള്ള യോഗ്യത. ഓഡിയോളജി, സ്പീച്ച്& ലാംഗ്വേജ്
തെറാപ്പിയില്‍ ബിരുദം/മാസ്റ്റര്‍ ബിരുദം, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം എന്നിവ ഉള്ളവര്‍ക്ക് ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. എല്ലാ തസ്തികകളിലേക്കും പ്രവര്‍ത്തിപരിചയം അഭികാമ്യമാണ്. പ്രായപരിധി 36 വയസ്സ്. വിശദമായ വിവരങ്ങള്‍ക്ക് http://keltron.org/index.php/careers സന്ദര്‍ശിക്കുക. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 300 രൂപയാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31.