SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: ഗുരുവായൂര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളിലെ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദുമതവിഭാഗത്തില്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് | (സിവില്‍), ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് || (സിവില്‍), ലാബ് ടെക്‌നീഷ്യന്‍, നേഴ്‌സിങ് അസിസ്റ്റന്റ് 1 (പുരുഷന്മാര്‍), നേഴ്‌സിംഗ് അസിസ്റ്റന്റ് (വനിതകള്‍), ആന പാപ്പാന്‍, ക്ഷേത്ര അഷ്ടപതി ഗായകന്‍, നാദസ്വരം പ്ലെയര്‍, ക്ഷേത്ര മദ്ദളവാദകന്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വാച്ചര്‍, രണ്ടാം ആനശേവുകം (ഒബിസി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് മാത്രം) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും http://kdrb.kerala.gov.in സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 14.