പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

വിവിധ വിഭാഗങ്ങളിലെ വിവിധ തസ്തികകളിൽ ഒഴിവ്: വിശദവിവരങ്ങൾ

Oct 19, 2022 at 11:09 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

താത്കാലിക നിയമനം

ആലപ്പുഴ: ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ Casual Production Assistant തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. 15 ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള സർവകലാശാല ബിരുദം, റേഡിയോ പരിപാടികൾ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം, അവതരിപ്പിക്കാനുള്ള കഴിവ് തുടങ്ങിയവ ഉണ്ടായിരിക്കണം. (വാണി സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന) 41 വയസാണ് പ്രായപരിധി. അർഹരായവർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. പ്രതിദിനം 1075 രൂപയാണ് വേതനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നവംബർ 7ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

\"\"

കീ ബോർഡ് അധ്യാപക ഒഴിവ്

തിരുവനന്തപുരം: ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലേക്ക് കീ ബോർഡ് അധ്യാപകരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ഒക്ടോബർ 23ന് 5 മണിക്ക് മുമ്പായി ഗുരു ഗോപിനാഥ് നടനഗ്രാമം ഓഫീസിലോ secretaryggng@gmail.com എന്ന ഇ-മെയിലിലോ അപേക്ഷ, ബയോഡാറ്റ എന്നിവ നൽകണം. വിവരങ്ങൾക്ക്: ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, ഫോൺ: 0471-2364771.

\"\"

അധ്യാപക ഒഴിവ്

തിരുവനന്തപുരം: പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളജിൽ സിവിൽ എൻജിനിയറിങ് ഡിപ്പാർട്ട്മെന്റിലെ അധ്യാപക ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തും. ഇതിനുള്ള എഴുത്തുപരീക്ഷയും അഭിമുഖവും ഒക്ടോബർ 26ന് നടക്കും. സിവിൽ എൻജിനിയറിങ്ങിൽ എ.ഐ.സി.ടി.ഇ അനുശാസിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഒക്ടോബർ 24ന് വൈകിട്ട് നാലിനു മുമ്പ് www.lbt.ac.in ൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 26ന് രാവിലെ 10 ന് കോളേജ് ഓഫീസിൽ എത്തണം.

\"\"

Follow us on

Related News