SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
ന്യൂഡൽഹി: ഡൽഹി സർവകലാശാല ബിരുദപ്രവേശനത്തിന്റെ ആദ്യ മെറിറ്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് (ഒക്ടോബർ 19) വൈകീട്ട് 3മണിയോടെ ലിസ്റ്റ് ചൊവ്വാഴ്ച പട്ടിക പുറത്തുവരും. പട്ടിക പരിശോധിച്ച ശേഷം ഇതു സംബന്ധിച്ച പ്രതികരണങ്ങൾ 21നുമുമ്പ് കോമൺസീറ്റ് അലോക്കേഷൻ സിസ്റ്റം വഴി അറിയിക്കണം. ഫീസടയ്ക്കേണ്ട അവസാനതീയതി ഒക്ടോബർ 24 ആണ്. രണ്ടാംഘട്ട പട്ടിക 25ന് പ്രസിദ്ധീകരിക്കും. 27വരെ അഭിപ്രായം അറിയിക്കാം. രണ്ടാംഘട്ട ലിസ്റ്റിലൂടെ പ്രവേശനം നേടുന്നവർക്ക് ഫീസടയ്ക്കേണ്ട അവസാനതീയതി ഒക്ടോബർ 30 ആണ്.
ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള വിവിധ കോളജുകളിലെ 60,000 ത്തോളം സീറ്റുകളിലേക്ക് രണ്ടേകാൽ ലക്ഷം വിദ്യാർത്ഥികളാണ് അപേക്ഷ നൽകിട്ടിട്ടുള്ളത്.