പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വകുപ്പുതല പരീക്ഷ, അഭിമുഖം,തീയതി നീട്ടി: പിഎസ്‌സി വാര്‍ത്തകള്‍

Oct 19, 2022 at 10:45 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: ഒക്ടോബര്‍ 21ന് ഓണ്‍ലൈനായി നടത്തുവാന്‍ നിശ്ചയിച്ച വകുപ്പുതല പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് പരീക്ഷാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാകും. നിശ്ചിത തീയതിയിലും സമയത്തും സ്ഥലത്തും ഉദ്യോഗാര്‍ത്ഥികള്‍ ഹാജരായി പരീക്ഷകളില്‍ പങ്കെടുക്കണം.

\"\"

അഭിമുഖം: കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഇക്കണോമിക്‌സ്) (കാറ്റഗറി നമ്പര്‍ 279/2019) തസ്തികയിലേക്ക് 2022 നവംബര്‍ 2, 3, 4 തീയതികളില്‍ പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം (രണ്ടാംഘട്ടം) നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് സംബന്ധിച്ച് പ്രൊഫൈല്‍ സന്ദേശം, എസ്.എം.എസ്. എന്നിവ നല്‍കിയിട്ടുണ്ട്. അഭിമുഖത്തിന് മൂന്ന് ദിവസം മുന്‍പ് വരെ അറിയിപ്പ് ലഭിക്കാത്തവര്‍ ജി.ആര്‍. 2 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447).

\"\"

അവസാന തീയതി നീട്ടി: പൊതുവിദ്യാഭ്യാസ വകുപ്പില്‍ (ഡയറ്റ്) ലക്ചറര്‍ തസ്തികയിലേക്ക് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിശ്ചിതയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാനുള്ള അവസരം നല്‍കുന്നതിലേക്കായി പ്രസ്തുത തസ്തികകളുടെ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2022 ഒക്ടോബര്‍ 26 വരെ നീട്ടി.

\"\"

Follow us on

Related News