SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഫീല്‍ഡ് സൂപ്പര്‍വൈസര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 299/2021) തസ്തികയിലേക്ക് ഒക്ടോബര്‍ 31നും കേരള വാട്ടര്‍ അതോറിറ്റിയില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (കാറ്റഗറി നമ്പര്‍ 345/2012) തസ്തികയിലേക്ക് നവംബര്‍ 2നും ഒ.എം.ആര്‍. പരീക്ഷ നടക്കും. രാവിലെ 7.15 മുതല്‍ 9.15 വരെയാണ് ഒ.എം.ആര്‍. പരീക്ഷ. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ചെയ്‌തെടുക്കേണ്ടതാണ്. ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
പ്രമാണപരിശോധന
നിയമവകുപ്പിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 (കന്നട) (കാറ്റഗറി നമ്പർ 186/2022)
തസ്തികയിലേക്ക് 2022 ഒക്ടോബർ 29 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.
ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, മൊബൈൽ എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ. സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546294).
കെ.എസ്.ഇ.ബി. ലിമിറ്റഡിൽ അസിസ്റ്റന്റ്/കാഷ്യർ (കാറ്റഗറി നമ്പർ 479/2019) (താഴ്ന്ന വിഭാഗം ജീവനക്കാരിൽ നിന്നും തസ്തികമാറ്റം മുഖേന) ആകുന്നതിനുള്ള അർഹതാ നിർണ്ണയ പരീക്ഷയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 2022 ഒക്ടോബർ 31 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ചും നവംബർ 1 ന് എറണാകുളം, കോഴിക്കോട് മേഖല ഓഫീസുകളിൽ വച്ചും പ്രമാണപരിശോധന നടത്തും. സമയപ്പട്ടിക, സർട്ടിഫിക്കറ്റിന്റെ മാതൃക എന്നിവ വെബ്സൈറ്റിൽ ലഭിക്കും.