പ്രധാന വാർത്തകൾ
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങിചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി

വിദേശ രാജ്യങ്ങളിൽ നിന്ന് വിദ്യാർഥികൾ ഉന്നത പഠനത്തിനായി കേരളത്തിലേക്ക് വരും:മുഖ്യമന്ത്രി

Oct 18, 2022 at 3:31 pm

Follow us on

\’

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

രാജ്യാന്തര നിലവാരത്തിൽ ഉന്നതപഠനം ഇവിടെത്തന്നെ സാധ്യമാക്കും; പഠനത്തിനായി വിദേശത്തേക്കു പോകുന്ന സ്ഥിതി മാറും\’

തിരുവനന്തപുരം:രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വിദ്യാർത്ഥികൾ ഉന്നത പഠനത്തിനായി കേരളത്തിലേക്ക് എത്തുംവിധം ഉന്നത വിദ്യാഭ്യാസ മേഖലയെ മികവിലേക്ക് ഉയർത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയിൽ ഉൾപ്പെടുത്തി കേരള സർവകലാശാലയിൽ നിർമിക്കുന്ന കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനവും തിയേറ്റർ ഹാളുകളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

\"\"

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ കേരളം മറ്റേതൊരു ഇന്ത്യൻ സംസ്ഥാനത്തേക്കാളും മുന്നിലാണ്. സ്‌കൂളുകൾ ലോകോത്തര നിലവാരത്തിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഇതിന് ആനുപാതികമായ നേട്ടം ഉന്നതവിദ്യാഭ്യാസ മേഖലയിലും കൈവരിക്കണം. സംസ്ഥാനത്തെ എൻറോൾമെന്റ് റേഷ്യോ 38 ശതമാനത്തിനടുത്താണ്. ദേശീയ ശരാശരി 27 ശതമാനമാണ്. ദേശീയ ശരാശരിയേക്കാൾ മെച്ചമാണു കേരളമെങ്കിലും നമ്മുടെ പ്രാഥമിക വിദ്യാഭ്യാസ രംഗവുമായി തട്ടിച്ചുനോക്കുമ്പോൾ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രവേശനാനുപാതം താരതമ്യേന ചെറുതാണ്.

\"\"

എൻറോൾമെന്റ് റേഷ്യോ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഏറ്റെടുത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ ഇടപെടൽ നടത്താനാണു സർക്കാർ തീരുമാനിച്ചിട്ടുള്ളത്.
കേരള സർവകലാശാല രാജ്യത്തെ ഏറ്റവും ഉയർന്ന ഗ്രേഡ് പോയിന്റോടെ നാക് അക്രഡിറ്റേഷനിൽ എ++ നേടിയത് അഭിമാനാർഹമാണ്. സംസ്‌കൃത സർവകലാശാലയും കാലിക്കറ്റ് സർവകലാശാലയും എ+ ഗ്രേഡിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. എൻഐആർഎഫ് റാങ്കിങ്ങിൽ രാജ്യത്തെ ഒന്നാംനിര സർവകലാശാലകളിൽ കേരളത്തിൽനിന്നുള്ള നാലെണ്ണം സ്ഥാനംപിടിച്ചിട്ടുണ്ട്. ഇതൊക്കെ വലിയ മാറ്റമാണ്. എന്നാൽ ഈ മാറ്റങ്ങളിലും നേട്ടങ്ങളിലും സന്തോഷിച്ച് വിശ്രമിക്കുകയല്ല സർക്കാരിന്റെ നയം.

\"\"

കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക് ഉന്നതവിദ്യാഭ്യാസ രംഗത്തെ ഉയർത്താനുള്ള ഇടപെടലുണ്ടാകണം. അടിസ്ഥാന സൗകര്യം, സിലബസ്, ബോധനസമ്പ്രദായം, അധ്യാപനം തുടങ്ങി എല്ലാ മേഖലകളിലും സമഗ്ര ഇടപെടലാണ് നടത്തുന്നത്. വിദേശ സന്ദർശനത്തിനിടെ ലണ്ടനിലെത്തിയപ്പോൾ ധാരാളം മലയാളി വിദ്യാർഥികളെ അവിടെ കാണാൻ കഴിഞ്ഞു. മുമ്പുണ്ടായിരുന്നതിനേക്കാൾ ഏറെ വിദ്യാർഥികളാണ് ഇപ്പോൾ അവിടെയുള്ളത്. ആവശ്യമായ കോഴ്സുകൾ ഇവിടെ ലഭ്യമാകുന്നില്ലെന്നതുകൂടിയാണ് ഇതിനു കാരണം. ഈ സ്ഥിതി മാറണം. കൂടുതൽ കോഴ്സുകൾ ഇവിടേയ്ക്കു കൊണ്ടുവരണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം രാജ്യാന്തര നിലവാരത്തിലേക്ക് വലിയ തോതിൽ ഉയരണം.

\"\"

നവകേരള നിർമിതിയിൽ മാനവികതയിലൂന്നിയതും സാമൂഹിക നീതി ഉറപ്പുവരുത്തുന്നതുമായ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ ഏറ്റെടുത്തു മുന്നോട്ടുപോകണം. കേരള സർവകലാശാലയുടെ വികസനം ലക്ഷ്യമാക്കി 150 കോടി രൂപയുടെ പദ്ധതികളാണു സർക്കാർ നടപ്പാക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നാണു കേരള സർവകലാശാല. ഈ മികവിൽ മാത്രം നിന്നാൽ പോര. ഇനിയും ഉയരേണ്ടതുണ്ട്. റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ബ്ലോക്ക്, സെൻട്രൽ ലൈബ്രറി ഫോർ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഫെസിലിറ്റേഷൻ, ഹോസ്റ്റലുകൾ, ഓപ്പൺ ക്ലാസ് മുറികൾ, ആംഫി തിയേറ്റർ എന്നിവയുടെ നിർമാണത്തിനു തുടക്കമിട്ടുകഴിഞ്ഞു. ക്ലിഫ് എന്ന സെൻട്രൽ ലബോറട്ടറിയെ അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാക്കി ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 48 കോടിയുടെ പദ്ധതിയാണു സർക്കാരിന്റെ പരിഗണനയിലുള്ളത്.

\"\"

മൾട്ടി മീഡിയ തിയറ്റർ ക്ലാസ് മുറികൾ അന്താരാഷ്ട്ര അക്കാദമിക പ്രതിഭകളുമായി സംവദിക്കുന്നതിനടക്കം പ്രയോജനപ്പെടും. അടിസ്ഥാന സൗകര്യത്തിലും അക്കാദമിക് മികവിലും കേരള സർവകലാശാല ഒരു പടികൂടി മുന്നേറുകയാണ്. ഉത്പാദന മേഖലകളുടെ വളർച്ചയിലൂടെ വിഭവങ്ങളുടെ നീതിയുക്തമായ വിതരണത്തിലൂടെ സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഒരു നവകേരളം സൃഷ്ടിക്കാനാണു നാം ഉദ്ദേശിക്കുന്നത്. ഇതിൽ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു വലിയ മാറ്റമുണ്ടാകുകയെന്നതാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

\"\"

Follow us on

Related News