SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ഈ വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ലഭിക്കുന്ന തീയതിയിൽ, തിരഞ്ഞെടുത്ത പ്രാദേശികകേന്ദ്രത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനക്ക് അപേക്ഷകർ നേരിട്ട് ഹാജരാകേണ്ടതാണ്. പരിശോധനക്കുശേഷം, ടി. സി. ഒഴികെ എല്ലാ അസൽ രേഖകളും അപേക്ഷകർക്ക് തിരിച്ചു നൽകും.
സർട്ടിഫിക്കറ്റ് പരിശോധനക്കുള്ള തീയതി അപേക്ഷകർക്കുതന്നെ സ്വയം തിരഞ്ഞെടുക്കാനുള്ള സൗകര്യവും അഡ്മിഷൻ ലിങ്കിലുണ്ട്. കോഴിക്കോട് മലപ്പുറം ജില്ലകളിലെ പഠന കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ കോഴിക്കോട് മീഞ്ചന്ത ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന പ്രാദേശിക കേന്ദ്രത്തിലാണ് ഹാജരാകേണ്ടത്.
അഞ്ച് ബിരുദ കോഴ്സുകളും രണ്ട് ബിരുദാനന്തര കോഴ്സുകളുമാണ് ആദ്യഘട്ടത്തിൽ സർവകലാശാല നടത്തുന്നത്. ബി.എ. ക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക് വിഷയങ്ങളിലും
എം. എ ക്ക് ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിലുമാണ് ഇപ്പോൾ പ്രവേശനം നടക്കുന്നത്. നവംബർ 15 വരെ ഓൺലൈനായി പ്രവേശനത്തിന് അപേക്ഷിക്കാം. നിർദേശങ്ങൾ സർവകലാശാലയുടെ http://sgou.ac.in എന്ന വെബ്സൈറ്റിൽ അപ്ലൈ ഫോർ അഡ്മിഷൻ ലിങ്കിൽ നൽകിയിട്ടുണ്ട്. കോഴിക്കോട് പ്രാദേശികകേന്ദ്രം ടെലിഫോൺ നമ്പർ – 0495 2920228