SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ/എയ്ഡഡ്/CAPE/സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ ഒഴിവുകൾ നികത്തുന്നതിനായി കോളേജ് അസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ നാളെ(ഒക്ടോബർ 19) മുതൽ ആരംഭിക്കും. നാളെ മുതൽ 22വരെയാണ് പ്രവേശനം. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും (റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ) പങ്കെടുക്കാം.
ലഭ്യമായ ഒഴിവുകൾ പോളീടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ http://polyadmission.org യിലെ Vacancy Position എന്ന ലിങ്ക് വഴി മനസ്സിലാക്കാം. ഓരോ സ്ഥാപനത്തിലേയും റാങ്ക് അടിസ്ഥാനത്തിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്ന സമയക്രമം വെബ്‌സൈറ്റിൽ പരിശോധിച്ച അപേക്ഷകർ ബന്ധപ്പെട്ട കോളേജുകളിൽ ഹാജരാകണം.
അഡ്മിഷൻ ലഭിക്കുന്നവർക്ക് അസൽ രേഖകൾ സമർപ്പിച്ച് മുഴുവൻ ഫീസടച്ച് അഡ്മിഷൻ നേടാം.
പോളിടെക്‌നിക് കോളേജിൽ അഡ്മിഷൻ ലഭിച്ചിട്ടുള്ളവർ അഡ്മിഷൻ സ്ലിപ്പോ, ഫീസ് അടച്ച രസീതോ ഹാജരാക്കിയാൽ മതി. ഒന്നിൽ കൂടുതൽ സ്ഥാപങ്ങളിൽ ഹാരാജാകുന്നവർ നിർബന്ധമായും പ്രോക്‌സി ഫോം ഹാജരാക്കണം.