പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്: നവംബർ 20വരെ സമയം

Oct 15, 2022 at 10:58 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. പ്രതിമാസം 50,000 മുതൽ ഒരുലക്ഷം രൂപവരെ 2 വർഷം അനുവദിക്കും. അപേക്ഷകർ പിഎച്ച്ഡി നേടിയവരോ പിഎച്ച്ഡി പ്രബന്ധം സമർപ്പിച്ചവരോ ആയിരിക്കണം. ഉയർന്ന പ്രായപരിധി 40വയസ്സ്. സ്ത്രീകൾക്കും അർഹതപ്പെട്ട മറ്റു വിഭാഗങ്ങൾക്കും 5വർഷം ഇളവ് ലഭിക്കും.

\"\"

കേരളത്തിലെ ഏതെങ്കിലും സർവകലാശാലാ കേന്ദ്രത്തിൽ ആയിരിക്കണം ഗവേഷണം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ സ്ഥിര ജോലിയുള്ളവ്യക്തിയെയാണ് അപേക്ഷകർ
മെന്ററായി തിരഞ്ഞെടുക്കേണ്ടത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 20 ആണ്.

\"\"


വികസനപദ്ധതികൾക്ക് സഹായകരമാകുന്ന മേഖലകളിലെ ഗവേഷണത്തിനാണ് ഫെലോഷിപ്പ്. കൃഷി, ഡിജിറ്റൽ സാങ്കേതികത, ജനറ്റിക്സ്, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യം, കേരളത്തിന്റെ തനതു സംസ്കാരം, സർവകലാശാലകളിൽ സർക്കാർ അനുവദിച്ച ട്രാൻസ്ലേഷനൽ റിസർച്
സെന്ററുകളിലെ ഗവേഷണ മേഖലകൾ എന്നിവ ഗവേഷണത്തിനു തിരഞ്ഞെടുക്കാം. കൂടുതൽവിവരങ്ങൾക്ക്
www.kshec.kerala.gov.in

\"\"

Follow us on

Related News