തിരുവനന്തപുരം: കോളജ് ഓഫ് എന്‍ജിനിയറിങ്ങിലും(സി.ഇ.ടി) നെടുമങ്ങാട് സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലും വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുകള്‍. സി.ഇ.ടിയില്‍ രസതന്ത്ര വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റും ആണ് യോഗ്യത. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 18ന് രാവിലെ 10ന് രസതന്ത്ര വിഭാഗത്തില്‍ ബയോഡാറ്റാ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ഹാജരാകണം.
നെടുമങ്ങാട് സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ ഗസ്റ്റ് നിയമനം നടത്തുന്നതിന് എഴുത്ത് പരീക്ഷ/ കൂടിക്കാഴ്ച നടത്തും. ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് ഗസ്റ്റ് ലക്ചര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ (മാത്തമാറ്റിക്സ്) ഒക്ടോബര്‍ 17നു രാവിലെ 10നും മെക്കാനിക്കല്‍ എന്‍ജിനിയറിങ് ഗസ്റ്റ് ലക്ചറര്‍,ഒക്ടോബര്‍ 18നു രാവിലെ 10.30നുമാണ് പരീക്ഷ/കൂടിക്കാഴ്ച. ഓരോ ഒഴിവു വീതമാണുള്ളത്. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉയര്‍ന്ന യോഗ്യതയും പ്രവൃത്തി പരിയവും ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡേറ്റ എന്നിവ സഹിതം നേരില്‍ ഹാജരാകണം.