SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പില്‍ പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സ്പെഷ്യല്‍ എജ്യൂക്കേഷന്‍ ടീച്ചര്‍, ഇംഗ്ലീഷ് ടീച്ചര്‍ എന്നീ തസ്തികകളില്‍ ഒഴിവുകള്‍. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ വിഭാഗത്തില്‍ ഒരു ഒഴിവാണുള്ളത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഡിഗ്രി, സ്പെഷ്യല്‍ എജ്യൂക്കേഷനില്‍ ബിരുദം/ ഡിപ്ലോമ എന്നിവയാണ് യോഗ്യത. ഓണറേറിയം പ്രതിമാസം 17,520 രൂപ.
ഇംഗ്ലീഷ് ടീച്ചര്‍ തസ്തികയില്‍ ഒരു ഒഴിവാണുള്ളത്. എംഎ ഇംഗ്ലീഷ്, ബിഎഡ്, സെറ്റ്, നെറ്റ്
എന്നിവയാണ് യോഗ്യത. കാലാവധി 108 മണിക്കൂര്‍. ഓണറേറിയം 21,276 രൂപ. ഉയര്‍ന്ന പ്രായവരിധി 40 വയസ്.
ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 18നും(സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍) 22നും(ഇംഗ്ലീഷ്) രാവിലെ 10ന് പൂജപ്പുര സോഷ്യല്‍ ജസ്റ്റിസ് കോംപ്ലക്സിനുള്ളിലെ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0471-2343618.