പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സാമൂഹ്യനീതി വകുപ്പില്‍ സ്പെഷ്യല്‍ എജ്യുക്കേഷന്‍, ഇംഗ്ലീഷ് ടീച്ചര്‍ ഒഴിവ്

Oct 13, 2022 at 9:02 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പില്‍ പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സ്പെഷ്യല്‍ എജ്യൂക്കേഷന്‍ ടീച്ചര്‍, ഇംഗ്ലീഷ് ടീച്ചര്‍ എന്നീ തസ്തികകളില്‍ ഒഴിവുകള്‍. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ വിഭാഗത്തില്‍ ഒരു ഒഴിവാണുള്ളത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഡിഗ്രി, സ്പെഷ്യല്‍ എജ്യൂക്കേഷനില്‍ ബിരുദം/ ഡിപ്ലോമ എന്നിവയാണ് യോഗ്യത. ഓണറേറിയം പ്രതിമാസം 17,520 രൂപ.

\"\"

ഇംഗ്ലീഷ് ടീച്ചര്‍ തസ്തികയില്‍ ഒരു ഒഴിവാണുള്ളത്. എംഎ ഇംഗ്ലീഷ്, ബിഎഡ്, സെറ്റ്, നെറ്റ്
എന്നിവയാണ് യോഗ്യത. കാലാവധി 108 മണിക്കൂര്‍. ഓണറേറിയം 21,276 രൂപ. ഉയര്‍ന്ന പ്രായവരിധി 40 വയസ്.

\"\"

ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 18നും(സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍) 22നും(ഇംഗ്ലീഷ്) രാവിലെ 10ന് പൂജപ്പുര സോഷ്യല്‍ ജസ്റ്റിസ് കോംപ്ലക്സിനുള്ളിലെ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0471-2343618.

\"\"

Follow us on

Related News