പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം 

എംബിഎ റാങ്ക് ലിസ്റ്റ്, സ്പോട്ട് അഡ്മിഷൻ, പ്രഫസർ നിയമനങ്ങൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

Oct 12, 2022 at 8:02 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

കണ്ണൂർ: സർവകലാശാല, സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ് പയ്യന്നൂരിൽ  എം എസ് സി ഫിസിക്സ് (നാനോ സയൻസ് & നാനോ ടെക്നോളോജി ) പ്രോഗ്രാമിൽ സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 14  ന് രാവിലെ 10.30  മണിക്ക് പഠന വകുപ്പിൽ വകുപ്പ് തലവന് മുൻപാകെ  ഹാജരാകണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ  ലഭ്യമാണ്. ഫോൺ: 9447458499

\"\"https://schoolvartha.com

സ്പോട്ട് അഡ്മിഷൻ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) ജോയിൻഡ് പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി  ഒക്ടോബർ 14 – ന് രാവിലെ 10.30  മണിക്ക് പഠന വകുപ്പിൽ വകുപ്പ് തലവൻ മുൻപാകെ  ഹാജരാകണം. ഫോൺ: 9847421467

\"\"

സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിൽ പുതിയതായി ആരംഭിച്ച ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് എം.കോം കോഴ്സിൽ പൊതു വിഭാഗത്തിൽ  ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്ലസ്ടു ഉന്നത പഠനത്തിന് യോഗ്യത നേടിയ (കോമേഴ്സ് അല്ലാത്തവർ മിനിമം 45% മാർക്ക് ) പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഒക്ടോബർ 17 രാവിലെ 11 മണിക്ക് നീലേശ്വരം ഡോ.പി.കെ രാജൻ മെമ്മോറിയൽ കാമ്പസിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം ഫോൺ: 9847859018

\"\"

അസിസ്റ്റൻറ്  പ്രഫസർ 
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ മാത്തമാറ്റിക്കൽ സയൻസസ് പഠനവകുപ്പിൽ അസിസ്റ്റൻറ്  പ്രൊഫസർ തസ്തികയിൽ ഉള്ള ഒരു ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാത്ഥികൾ അസ്സൽ രേഖകൾ സഹിതം ഒക്ടോബർ 14 നു വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ എത്തണം. ഫോൺ: 9349523003

\"\"

അസിസ്റ്റൻറ്  പ്രൊഫസർ 
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡിപ്പാർട്ട്മെൻറിൽ അസിസ്റ്റൻറ്  പ്രൊഫസർ തസ്തികയിൽ ഉള്ള ഒരു ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, നെറ്റ്/ പി.എച്ച്.ഡി ആണ് യോഗ്യത. താല്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 19 ബുധനാഴ്ച രാവിലെ 10.30 ന് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ എത്തേണ്ടതാണ്. ഫോൺ: 0497-2782441

\"\"

എം.ബി.എ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2022-23 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാല പഠനവകുപ്പ്,  സെന്ററുകൾ, ഐ.സി.എം പറശ്ശിനിക്കടവ് എന്നിവിടങ്ങളിലെ ഒഴിവുള്ള എം.ബി.എ സീറ്റുകളിലെ പ്രവേശനത്തിനായുള്ള  രണ്ടാംഘട്ട പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0497-2715284, 0497-2715261, 7356948230.

\"\"

Follow us on

Related News