പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം:
പ്രൊസ്പെക്ടസ് പുറത്തിറങ്ങി

Oct 11, 2022 at 4:36 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസത്തിന്റെ വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസ് പുറത്തിറക്കി. 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ, പിജി കോഴ്‌സുകളുടെ പ്രോസ്പെക്ടസ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. സിന്‍ഡിക്കേറ്റ് അംഗം പ്രഫ. എം.എം.നാരായണന്‍ ഏറ്റുവാങ്ങി. കോഴ്സുകളെക്കുറിച്ചുള്ള സമഗ്രവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് വിദൂരവിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റില്‍ ലഭ്യമാണ്.

\"\"

ചടങ്ങില്‍ വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ. ആര്‍. സേതുനാഥ്, ജോ. രജിസ്ട്രാര്‍ പി.പി. അജിത, സിന്‍ഡിക്കേറ്റംഗങ്ങളായ യൂജിന്‍ മൊറേലി, കെ.കെ. ഹനീഫ, ഡോ. എം. മനോഹരന്‍, ഡോ. ജി. റിജുലാല്‍, ഡോ. ഷംസാദ് ഹുസൈന്‍, എ.കെ. രമേഷ് ബാബു, ഡോ. പി. റഷീദ് അഹമ്മദ്, ഡോ. കെ.പി. വിനോദ് കുമാര്‍, കെ.കെ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

\"\"

അഫ്‌സലുല്‍ ഉലമ, സോഷ്യോളജി, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ബി.ബി.എ., ബി.കോം. എന്നീ ബിരുദ കോഴ്‌സുകള്‍ക്കും അറബിക്, സോഷ്യോളജി, ഇക്കണോമിക്സ്, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, എം.കോം., എം.എസ് സി. മാത്തമറ്റിക്‌സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും ഓണ്‍ലൈനായി രജിസ്ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞു. പിഴയില്ലാതെ 31 വരെയും 100 രൂപ പിഴയോടെ നവംബര്‍ 5 വരെയും 500 രൂപ പിഴയോടെ നവംബര്‍ 15 വരെയും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 5 ദിവസത്തിനകം അപേക്ഷയുടെ പകര്‍പ്പ് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍ (http://sdeuoc.ac.in) ഫോണ്‍ 0494 2407356, 2400288, 2660600.

\"\"

Follow us on

Related News