SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പേരാമ്പ്ര റീജിണല്‍ സെന്ററില്‍ പുതുതായി അനുവദിച്ച എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 14-ന് വൈകീട്ട് 5 മണിക്ക് മുമ്പായി സെന്ററിലേക്ക് നേരിട്ട് അപേക്ഷിക്കാം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗങ്ങള്‍ക്ക് ഇ-ഗ്രാന്റ് ആനുകൂല്യം ലഭ്യമാണ്. ഫോണ്‍ 0496 2991119, 8086954115.
എംസിഎ, എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംവരണ വിഭാഗങ്ങളിലും ജനറല്‍ വിഭാഗത്തിലുമായുള്ള ഒഴിവുകളിലേക്ക് പ്രവേശന നടപടികള്‍ 12-ന് തുടങ്ങും. പ്രവേശന പരീക്ഷയുടെ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കു ക്യാപ്പ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ മതിയായ രേഖകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 9745644425, 9946623509, 9744221152.
ബി.എസ്.സി. ഫാഷന്‍ ഡിസൈനിങ് സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 0495 2761335, 8547210023, 9895843272, 8893280055.