SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ അനുബന്ധ- മെഡിക്കൽ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റിൽ ഇടം നേടാനായി ഒക്ടോബർ 12 വരെ അവസരം. ഒക്ടോബർ 12 വൈകിട്ട് 4 മണി വരെയാണ് പ്രവേശന കമ്മീഷണർക്ക് മുൻപാകെ ഓൺലൈനായി നീറ്റ് 2022 ഫലം സമർപ്പിക്കാൻ കഴിയുക. കേരളത്തിലെ എംബിബിഎസ് ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി ,സിദ്ധ, യുനാനി എന്നീ കോഴ്സുകളിലേക്കും അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്റിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലേക്കും പ്രവേശനത്തിനായി ഉള്ളവർ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് KEAM 2022 ലൂടെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുകയും നീറ്റ് 2022 പരീക്ഷയിൽ യോഗ്യത നേടുകയും ചെയ്തവരാകണം.
നീറ്റ്ഫലം നിശ്ചിത സമയത്തിനകം പരീക്ഷ കമ്മീഷണർക്ക് സമർപ്പിക്കാത്ത അപേക്ഷകർക്ക് 2022 ൽ മെഡിക്കൽ ,അനുബന്ധ-മെഡിക്കൽ കോഴ്സുകളിലേക്കുള്ള അപേക്ഷ റാങ്ക് ലിസ്റ്റിൽ ഇടം നേടാൻ കഴിയില്ല.
തപാൽ വഴിയോ , നേരിട്ടോ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.