പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽപുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാംകുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണസം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരം

കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്കുള്ള അപേക്ഷ ഇന്നുമുതൽ

Oct 9, 2022 at 12:26 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം 2022-23 അധ്യയന വര്‍ഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന് (ഒക്ടോബർ10)മുതൽ അപേക്ഷിക്കാം. അഫ്‌സലുല്‍ ഉലമ, സോഷ്യോളജി, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ബി.ബി.എ., ബി.കോം. എന്നീ ബിരുദ കോഴ്‌സുകള്‍ക്കും അറബിക്, സോഷ്യോളജി, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം,👇🏻

\"\"

എം.കോം., എം.എസ് സി. മാത്തമറ്റിക്‌സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കുമാണ് അവസരം. ഇന്നുമുതൽ ഓണ്‍ലൈനായി അപേക്ഷ നൽകാം. പിഴയില്ലാതെ ഒക്ടോബർ 31വരെയും 100 രൂപ പിഴയോടെ നവംബര്‍ 5വരെയും 500 രൂപ പിഴയോടെ നവംബര്‍ 15വരെയും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 5 ദിവസത്തിനകം അപേക്ഷയുടെ പകര്‍പ്പ് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356, 2400288, 2660600.

\"\"

Follow us on

Related News