SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
കോട്ടയം: ഒക്ടോബർ 12 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എഡ്. (2020 അഡ്മിഷൻ റഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷ ഒക്ടോബർ 17 ലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.
പരീക്ഷ അപേക്ഷ
ബി.എസ്.സി എം.എൽ.ടി ഒന്നാം വർഷം മുതൽ നാലാം വർഷം വരെയുള്ള (2014 അഡ്മിഷൻ മുതൽ സപ്ലിമെന്ററി / 2008 2013 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്ടോബർ 26 വരെയും പിഴയോടു കൂടി ഒക്ടോബർ 27 നും സൂപ്പർഫൈനോടു കൂടി ഒക്ടോബർ 28 നും അപേക്ഷ നൽകാം. ഫീസ് സംബന്ധിച്ച വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
വൈവ വോസി
ഓഗസ്റ്റിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ബി.എ. ബിരുദ പരീക്ഷയുടെ സപ്ലിമെന്ററി വിദ്യാർഥികൾക്കുള്ള വൈവ വോസി പരീക്ഷകൾ ഒക്ടോബർ 14 ന് കോട്ടയം ഗിരിദീപം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ലേണിംഗിൽ വച്ച നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
ഓഗസ്റ്റിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.വോക് ലേജിസ്റ്റിക് മാനേജ്‌മെന്റ് (2021 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഒക്ടോബർ 10 മുതൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫലങ്ങൾ
ഈ വർഷം(2022) ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി ബയോടെക്‌നോളജി (സി.എസ്.സ്), എം.എസ്.സി മാത്തമാറ്റിക്‌സ് (2020 അഡ്മിഷൻ റഗുലർ / സപ്ലിമെന്ററി), എം.എസ്.സി കെമിസ്ട്രി(2020 അഡ്മിഷൻ റെഗുലർ, 2019 അഡ്മിഷൻ റീ അപ്പിയറൻസ്) , രണ്ടാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (2020 അഡ്മിഷൻ റഗുലർ / 2019 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 22 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
2022 ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. പ്രി ആന്റ് ഇലക്ട്രോണിക് ജേണലിസം (സി.എസ്.എസ്. 2020 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 17 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ. (http://mgu.ac.in)