പ്രധാന വാർത്തകൾ
സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം

പരീക്ഷ മാറ്റി, താൽക്കാലിക അധ്യാപക നിയമനം: സംസ്കൃത സർവകലാശാല വാർത്തകൾ

Oct 7, 2022 at 8:46 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

കാലടി: ശ്രീ ശങ്കരാചര്യ സംസ്കൃത സർവകലാശാല ഒക്ടോബർ 20, 26 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ബി. എ. പരീക്ഷകൾ യാഥാക്രമം ഒക്ടോബർ 27, 31 തീയതികളിലേക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു.

\"\"

താൽക്കാലിക അധ്യാപക നിയമനം
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള പെയിന്റിംഗ് ഡിപ്പാർട്ട്മെന്റിലെ താൽക്കാലിക അധ്യാപകരുടെ ഒഴിവുകളിലേയ്ക്കുളള വാക്ക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 10 ന് രാവിലെ 10ന് ഡിപ്പാർട്ട്മെന്റിൽ നടക്കുമെന്ന് സർവകലാശാല അറിയിച്ചു. പെയിന്റിംഗ്, സ്കൾപ്ചർ, മ്യൂറൽ പെയിന്റിംഗ് വിഷയങ്ങളിൽ പ്രാക്ടിക്കൽ വിഭാഗത്തിലും ഹിസ്റ്ററി ഓഫ് ആർട്ട് ആൻഡ് എയ്സ്തറ്റിക്സ് വിഷയത്തിൽ തിയററ്റിക്കൽ വിഭാഗത്തിലുമാണ് ഒഴിവുകൾ. ബന്ധപ്പെട്ട അസൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം. പത്തിന് ഏതെങ്കിലും വിധത്തിൽ അവധി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ഇന്റർവ്യൂ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

\"\"

സംസ്കൃത സർവകലാശാലയിൽ പ്രഭാഷണവും ചർച്ചയും
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ ആഭിമുഖ്യത്തിൽ കാലടി മുഖ്യക്യാമ്പസിൽ \”നീതി ശതകത്തെ\” ആസ്പദമാക്കി പ്രഭാഷണവും ചർച്ചയും സംഘടിപ്പിക്കുന്നു. ഒക്ടോബർ പത്തിന് രാവിലെ 10.30ന് കാലടി മുഖ്യ ക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ മുഖ്യപ്രമേയം \’\’നീതിബോധം നീതിശതകത്തിൽ\” എന്നാണ്. റിട്ട.ഹൈക്കോടതി ജസ്റ്റിസ് കെ.സുകുമാരൻ \”യുക്തിയും നീതിയും\” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരിക്കും.

\"\"

രജിസ്ട്രാർ ഡോ.എം.ബി.ഗോപാലകൃഷ്ണൻ,  കവിയും എഴുത്തുകാരനുമായ രാജഗോപാലൻ കാരപ്പറ്റ, ടി. രാധാകൃഷ്ണൻ, ഡോ. വി. കെ. ഭവാനി, ഡോ. എ. പി. ഫ്രാൻസിസ്, ഡോ. കെ. വി. അജിത്കുമാർ, ഡോ. രൂപ വി., ഡോ. കവിത എം. എസ്., ഡോ. ആതിര ജാതവേദൻ എന്നിവർ പ്രസംഗിക്കും.

\"\"

ലഹരിരഹിത കേരളത്തിന് കൂട്ടായശ്രമം വേണം: ഡോ. എം. വി. നാരായണൻ
ലഹരിരഹിത കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം.വി.നാരായണൻ പറഞ്ഞു. സർവ്വകലാശാലയിലെ ഒരു മാസം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

\"\"

മയക്കുമരുന്നിന്റെ വ്യാപനം ഒരു സാമൂഹ്യ വിപത്താണ്. യുവതലമുറയെ ഈ വിപത്തിൽ നിന്നും രക്ഷിച്ചെടുക്കേണ്ട ഉത്തരവാദിത്വം നാമോരോരുത്തരിലും നിക്ഷിപ്തമാണ്, ഡോ. നാരായണൻ പറഞ്ഞു. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഭരണനിർവ്വഹണ കേന്ദ്രത്തിന് മുന്നിൽ സംഘടിപ്പിച്ച പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്റെ മയക്കുമരുന്ന് വിരുദ്ധ സന്ദേശത്തോടെ ആരംഭിച്ചു. പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരുന്നു. രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സ്റ്റുഡന്റ്സ് സർവീസസ് ഡയറക്ടർ ഡോ. പി. ഉണ്ണികൃഷ്ണൻ ലഹരി വിരുദ്ധ പ്രതിജ്ഞചൊല്ലിക്കൊടുത്തു. ഡോ. കെ. വി. അജിത്കുമാർ, നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ടി. പി. സരിത, സർവ്വകലാശാല യൂണിയൻ ചെയർമാൻ മുഹമ്മദ്കാ സ്ട്രോ,  എൻ. സി. സി. ഓഫീസർ ലഫ്റ്റനന്റ് ഡോ. ലിഷ സി.ആർ., നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർമാരായ ഡോ. ജെൻസി എം. ഡോ. ജിനിത കെ. എസ്. എന്നിവർ പ്രസംഗിച്ചു. തുടർന്ന് ക്യാമ്പസിൽ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ലഹരി വിരുദ്ധ റാലി നടത്തി.

\"\"

Follow us on

Related News