SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
കണ്ണൂർ: സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എംഎ/ എം എസ് സി/ എം പി എഡ് / എൽ എൽ എം/ എം സി എ/എം ബി എ/ എം എൽ ഐ എസ് സി (എം എസ് സി സ്റ്റാറ്റിസ്റ്റിക്‌സ്/ കമ്പ്യുട്ടേഷണൽ ബയോളജി/ നാനോ സയൻസ് & നാനോ ടെക്നോളജി/ പ്ലാന്‍റ് സയൻസ് & എത്തനോ ബോട്ടണി എന്നിവ ഒഴികെ) (സി ബി സി എസ് എസ് – 2020 സിലബസ് – റഗുലർ), മെയ് 2022 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സ്പോട്ട് അഡ്മിഷൻ
പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) ജോയിൻഡ് പ്രോഗ്രാമിൽ ഏതാനും ഒഴിവുകളുണ്ട്. അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 10 രാവിലെ 10.30 ന് പഠന വകുപ്പിൽ വകുപ്പ് തലവൻ മുൻപാകെ ഹാജരാകണം. ഫോൺ: 9847421467, 0497-2806402
അപേക്ഷാ തീയതി നീട്ടി
മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്‌ജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ് പഠന വകുപ്പിൽ, 2022-23 അധ്യയന വർഷത്തിൽ പുതുതായി ആരംഭിക്കുന്ന എം.പി.ഇ.എസ് (മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് ) പ്രോഗ്രാമിന്റെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയ്യതി ഒക്ടോബർ 10 വൈകുന്നേരം 5 മണിവരെ നീട്ടി. കൂടുതല്‍ വിവരങ്ങൾ http://admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0497-2715284, 0497-2715261, 7356948230.
എം.എസ്.സി. ഫിസിക്സ്- സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാലയുടെ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ എം എസ് സി ഫിസിക്സ് (നാനോ സയൻസ് & നാനോ ടെക്നോളോജി ) കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 10 രാവിലെ 10.30 ന് പഠന വകുപ്പിൽ വകുപ്പ് തലവന് മുൻപാകെ ഹാജരാകണം. ഫോൺ: 9447458499
സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാലയുടെ പാലയാട് നിയമ പഠന വകുപ്പിൽ 2022-23 വർഷത്തേക്കുള്ള എൽ എൽ എം കോഴ്സിന് – എസ്.സി , എസ്.ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഒക്ടോബർ 7 ന് 10 മണിക്ക് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ: 9961936451
എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി – സ്പോട്ട് അഡ്മിഷൻ
പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാമിൽ സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 10 രാവിലെ 10.30 ന് പഠന വകുപ്പിൽ കോഴ്സ് കോർഡിനേറ്റർ മുൻപാകെ ഹാജരാകണം. ഫോൺ: 9847421467, 0497-2806402
തീയതി നീട്ടി
അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), നവംബർ 2022 പരീക്ഷക്ക് രജിസ്റ്റർ ചെയ്ത 2020 അഡ്മിഷൻ വിദ്യാർഥികളുടെ ഫീസ് സ്റ്റേറ്റ്മെന്റും അഫിഡവിറ്റും, 2016 മുതൽ 2018 വരെയുള്ള അഡ്മിഷൻ വിദ്യാർഥികളുടെ അപേക്ഷയുടെ പ്രിന്റൌട്ടും ചലാനും സർവകലാശാലയിൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി 11.10.2022 ന് വൈകുന്നേരം 5 മണി വരെ നീട്ടി.
പ്രായോഗിക പരീക്ഷകൾ മാറ്റി
2022 ഒക്ടോബർ 10, 11 തീയതികളിലായി നടത്താൻ നിശ്ചയിച്ച രണ്ടാം സെമസ്റ്റർ എം. എസ് സി. ഫിസിക്സ് വിത്ത് കമ്പ്യൂട്ടേഷണൽ ആൻറ് നാനോസയൻസ് സ്പെഷ്യലൈസേഷൻ , ഏപ്രിൽ 2022 (ന്യൂ ജനറേഷൻ) ൻറെ പ്രായോഗിക പരീക്ഷകൾ 17.10.2022, 18.10.2022 തീയതികളിലേക്ക് മാറ്റിവെച്ചു.
2022 ഒക്ടോബർ 7, 10, 11, 12 തീയതികളിലായി നടത്താൻ നിശ്ചയിച്ച രണ്ടാം സെമസ്റ്റർ എം. എസ് സി. സുവോളജി (സ്ട്രക്ചർ, ഫിസിയോളജി, ഡിവെലപ്പ്മെന്റ് ആന്റ് ക്ലാസിഫിക്കേഷൻ ഓഫ് ആനിമൽസ്) ഏപ്രിൽ 2022 (ന്യൂ ജനറേഷൻ) ൻറെ പ്രായോഗിക പരീക്ഷകൾ 11.10.2022, 12.10.2022, 13.10.2022, 14.10.2022 തീയതികളിലേക്ക് മാറ്റിവെച്ചു. പുതുക്കിയ ടൈംടേബിളുകൾ വെബ്സൈറ്റിൽ ലഭ്യമാണ്.