SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന കടബാധ്യത നിവാരണ ട്രൈബ്യൂണൽ- 2ൽ വിരമിച്ച ഉദ്യോഗസ്ഥർക്ക് സ്‌റ്റെനോഗ്രാഫർ ഗ്രേഡ്-1, അക്കൗണ്ട്‌സ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം. ഉദ്യോഗസ്ഥർ സംസ്ഥാന, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലോ ജില്ലാക്കോടതിയിലോ ഹൈക്കോടതിയിലോ സേവന കാലാവധി പൂർത്തിയാക്കിയവരായിരിക്കണം.
അപേക്ഷകൾ രജിസ്ട്രാർ, കടബാധ്യത നിവാരണ ട്രൈബ്യൂണൽ 2, ഒന്നാം നില, കെ.എസ്.എച്ച്.ബി ഓഫീസ് കോംപ്ലക്‌സ്, പനമ്പിള്ളി നഗർ, എറണാകുളം, 682036, എന്ന വിലാസത്തിൽ ഒക്ടോബർ 17ന് വൈകുന്നേരം ആറിന് മുമ്പ് ലഭിക്കണം.