SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ വിവിധ ഗവേഷണ പദ്ധതികൾക്ക് ഗ്രാൻഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. പരിസ്ഥിതി, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന സംസ്ഥാനത്തെ സർക്കാർ ഗവേഷണസ്ഥാപനങ്ങൾ, സർവകലാശാലകൾ, സർക്കാർ / എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിലെ ഗവേഷകർക്ക് അപേക്ഷിക്കാം.
അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള നിർദേശങ്ങളും വിശദവിവരങ്ങളും http://kscste.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15ന് 5PM.