പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

സീറ്റൊഴിവ്, പരീക്ഷകൾ, മൂല്യനിർണയം നീട്ടി, ബിരുദ സർട്ടിഫിക്കറ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

Sep 28, 2022 at 4:22 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

കണ്ണൂർ:സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസ്സിൽ എം എസ് സി ഫിസിക്സ് (നാനോ സയൻസ് & നാനോ ടെക്നോളോജി ) പ്രോഗ്രാമിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. യോഗ്യതയുള്ളവർ സെപ്തംബർ 30 രാവിലെ 10. 30 .ന്  അസ്സൽ സർട്ടിഫിക്കറ്റുകളുമായി പഠന വകുപ്പിൽഎത്തണം. ഫോൺ: 9447458499

മൂല്യനിർണയം തീയതി നീട്ടി
26.09.2022 ന് ആരംഭിച്ച യു. ജി. / പി. ജി. പ്രോഗ്രാമുകളുടെ  മൂല്യനിർണയം പൂർത്തിയാകാത്ത സാഹചര്യത്തിൽ 29.09.2022, 30.09.2022 തീയതികളിൽ കൂടി ക്ലാസുകൾ ഒഴിവാക്കിക്കൊണ്ട് മൂല്യനിർണയം  നടത്തുന്നതാണെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. മൂല്യനിർണയം പൂർത്തിയായ വിഷയങ്ങളുടെ ക്ലാസുകൾ കോളേജുകളിൽ നടത്തപ്പെടുന്നതാണെന്നും, കൂടുതൽ വിവരങ്ങൾക്കായി വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടേണ്ടതാണ്.

ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം
2022 മാർച്ച് മാസം വിജയകരമായി വിദൂരവിദ്യാഭ്യാസ ബിരുദം പൂർത്തിയാക്കിയ (2019 അഡ്മിഷൻ) വിദ്യാർഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

തീയതി നീട്ടി
അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), നവംബർ 2022 പരീക്ഷകൾക്ക് പിഴയില്ലാതെ അപേക്ഷിക്കുന്നതിനുള്ള സമയപരിധി 01.10.2022 വരെയും പിഴയോടെ 03.10.2022 ന് വൈകുന്നേരം 5 മണി വരെയും നീട്ടി.

പരീക്ഷാവിജ്ഞാപനം
ഒന്നും രണ്ടും വർഷ വിദൂരവിദ്യാഭ്യാസ ബിരുദാനന്തര ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2011 അഡ്മിഷൻ മുതൽ), ജൂൺ 2022  പരീക്ഷകൾക്ക് 12.10.2022 മുതൽ 15.10.2022 വരെ പിഴയില്ലാതെയും 17.10.2022 വരെ പിഴയോടെയും അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ടൈംടേബിൾ
17.10.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ പി. ജി (സപ്ലിമെന്ററി – 2015 സിലബസ്), നവംബർ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഇന്റർവ്യൂ- ഗ്രൂപ്പ് ഡിസ്കഷൻ
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള പാലയാട് ക്യാമ്പസിലും  ഐസിഎം പറശ്ശിനിക്കടവ്, സിഎംഎസ് മാങ്ങാട്ടുപറമ്പ്, സിഎംഎസ് നീലേശ്വരം എന്നീ സെൻ്ററുകളിലും എംബിഎ പ്രോഗ്രാമിന് ഒഴിവുവന്ന സീറ്റുകളിലേക്ക് കെ മാറ്റ്, സി മാറ്റ്, കാറ്റ് എന്നീ യോഗ്യതയുള്ളവരും കണ്ണൂർ സർവകലാശാല വെബ്‌സൈറ്റിൽ അപേക്ഷിച്ചവരുമായ വിദ്യാർത്ഥികൾ ഗ്രൂപ്പ് ഡിസ്കഷനിലും ഇന്റർവ്യൂവിനും പങ്കെടുക്കുന്നതിനായി സെപ്തംബർ  29  (ഇന്ന്) ന് രാവിലെ 10 മണിക്ക് പാലയാട് ക്യാമ്പസിൽ എത്തിച്ചേരണം.

ഫാക്കൽറ്റി ഇൻഡക്ഷൻകോഴ്സ് – ഓൺലൈൻ ആയി അപേക്ഷിക്കാം
കണ്ണൂർ സർവകശാല യു ജി സി – എച് ആർ ഡി സി 2022-23 വർഷത്തിൽ യു ജി സി അനുവദിച്ച ഫാക്കൽറ്റി ഇൻഡക്ഷൻ കോഴ്സിലേക്ക് സർവകലാശാല, കോളേജ് അദ്ധ്യാപകർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. ഫാക്കൽറ്റി ഇൻഡക്ഷൻ പ്രോഗ്രാം ഒക്ടോബർ 12 മുതൽ നവംബർ 10 വരെയായിരിക്കും. അപേക്ഷകർക്ക് കണ്ണൂർ സർവകലാശാല എച് ആർ ഡി സി വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾ സർവകലാശാല എച് ആർ ഡി സി വെബ്സൈറ്റിൽ  ലഭ്യമാണ്. http://hrdc.kannuruniversity.ac.in


അസിസ്റ്റന്റ് പ്രഫസർ ഒഴിവ്
കണ്ണൂർ സർവകലശാലാ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ജേണലിസം & മീഡിയ സ്റ്റഡീസ് പഠനവകുപ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ രണ്ട് അസിസ്റ്റൻ്റ് പ്രൊഫസർമാരുടെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി  ഒക്ടോബർ 6 ന്  മാങ്ങാട്ടുപറമ്പിലെ പഠന വകുപ്പിൽ എത്തിച്ചേരണം.ഫോൺ 9526147757

\"\"

Follow us on

Related News