SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: സർക്കാർ നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കുന്ന തീയതി നീട്ടി. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് എസ്.എസ്.എൽ.സിയും, 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടൂ ഉള്ളവർക്കും അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. 17 നും 35 നും ഇടയിലായിരിക്കണം പ്രായം.
ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും, മറ്റു പിന്നോക്കക്കാർക്ക് മൂന്നു വർഷവും ഇളവുണ്ട്.
ഈ-ഗ്രാന്റ്‌സ് വഴി പട്ടികജാതി, മറ്റർഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടാകും. അപേക്ഷകൾ സെപ്തംബർ 30ന് മുൻപായി പ്രിൻസിപ്പാൾ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 8547126028, 04734296496.