SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
കോട്ടയം: സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസിൽ എം.എസ്.സി എൻവയോൺമെന്റൽ സയൻസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് കോഴ്സിൽ പട്ടിക വർഗ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സർ രേഖകളുമായി സെപ്റ്റംബർ 29നു മുൻപ് സ്‌കൂൾ ഓഫീസിൽ എത്തണം. ഫോൺ: 9447573027
പ്രാക്ടിക്കൽ പരീക്ഷ
ബി.എ മ്യൂസിക് മൃദംഗം (ഒന്നാം സെമസ്റ്റർ – ന്യൂ സ്‌കീം, 2021 അഡ്മിഷൻ – റെഗുലർ/ 2020 അഡ്മിഷൻ – ഇംപ്രൂവ്മെന്റ്/ 2017, 2018, 2019, 2020 അഡ്മിഷൻ – റീ-അപ്പിറയറൻസ്) പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 28, 29 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടത്തും. വിശദമായ ടെം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
മൂന്നാം വർഷ ബി. പി. ടി (2008 അഡ്മിഷൻ മുതൽ – സപ്പ്ളിമെന്ററി / മേഴ്‌സി ചാൻസ് , ഓഗസ്റ്റ് 2022 പരീക്ഷ) പ്രാക്ടിക്കൽ/വൈവ പരീക്ഷ സെപ്റ്റംബർ 30, ഒക്ടോബർ മൂന്ന് തീയതികളിൽ എസ്.എം.ഇ ഗാന്ധിനഗർ സെന്ററിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
ബി.വോക് പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ ബി. വോക് അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ (ന്യൂ സ്‌കീം, 2021 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ മാറ്റിവച്ച പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 28 മുതൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
ഫലം പ്രഖ്യാപിച്ചു
എം.എ. ഹിന്ദി ഒന്നാം സെമസ്റ്റർ (പി.ജി.സി.എസ്.എസ് , സപ്ലിമെൻററി – നവംബർ 2021, 2019 അഡ്മിഷനു മുൻപുള്ളത്), എം.എ സംസ്‌കൃതം സ്പെഷ്യൽ ന്യായ, വേദാന്ത, സാഹിത്യ, വ്യാകരണ (പി.ജി.സി.എസ്.എസ്, ജനുവരി 2022 – റെഗുലർ, സപ്ലിമെൻററി ബെറ്റർമെൻറ് )രണ്ടാം സെമസ്റ്റർ, എം.എ ഹിസ്റ്ററി നാലാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്, സപ്ലിമെൻററി/ മെഴ്സി ചാൻസ് നവംബർ 2021) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.
പുനർ മൂല്യ നിർണയത്തിനും സൂക്ഷമപരിശോധനയ്ക്കും യഥാക്രമം 390 രൂപ, 170 രൂപ ഫീസ് അടച്ച് ഒക്ടോബർ പത്തുവരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ http://mgu.ac.in ലഭ്യമാണ്.