SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
കൊല്ലം: ശാസ്താംകോട്ട പോരുവഴി നടുവിലെമുറി ഗോകുലം വീട്ടില്‍ എന്നും ഇരട്ടി സന്തോഷമാണ്. ഗോകുലം വീട്ടിലെ വിജയക്കുറുപ്പിനും സതിക്കും ഇരട്ടക്കുട്ടികളായി അഖിലയും അനിതയും പിറന്നതോടെയാണ് ഇരട്ടക്കഥ തുടങ്ങുന്നത്. ടിടിസി വരെ ഇരുവരും ഒരുമിച്ചു തന്നെ പഠിച്ചു വളര്‍ന്നു.
ബിരുദത്തിനു പഠിക്കുമ്പോള്‍ 2 വിഷയങ്ങളായതോടെ 2 ക്ലാസുകളില്‍ ഇരിക്കേണ്ടി വന്നു. തുടര്‍ന്ന് പിഎസ്‌സി പഠനത്തിനു വീണ്ടും ഒരുമിച്ച് മുന്നോട്ടു പോയി. ഇതിനിടെ രണ്ടു പേരും ഇരട്ട സഹോദരന്മാരെ തന്നെ വിവാഹവും കഴിച്ചു.
ഇരട്ടസഹോദരങ്ങളായ പുനലൂർ ഇഞ്ചത്തടം സഞ്ജയ് ഭവനത്തിൽ അജീഷിനെയും അനീഷിനെയുമാണ് ഇവര്‍ വിവാഹം കഴിച്ചത്.
ഇതിനിടെ മറ്റൊരു ഇരട്ട സന്തോഷം കൂടി ഇവരുടെ ജീവിതത്തിലേക്ക് കടന്നു വന്നു. ഒരേ ദിവസം 2 അപ്പോയിന്‍റ്മെന്റ് ലെറ്ററുകള്‍.
ഇരുവരുടെയും ആത്മാര്‍ഥമായ പിഎസ്‌സി പഠനത്തിനു ലഭിച്ച സമ്മാനമായി എല്‍പിഎസ്ടി നിയമായിരുന്നു അത്. അഖിലയ്ക്ക് വാളക്കോട്ട് ജിഎല്‍പി സ്കൂളിലും, അനിലയ്ക്ക് അഴിയകാവ് ജിഎല്‍പി സ്കൂളിലുമാണ് നിയമനം കിട്ടിയത്.