പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വീട്ടിലേക്ക് ഒരുമിച്ച് വന്നത് പിഎസ്‌സിയുടെ ഇരട്ട അപ്പോയിന്‍റ്മെന്റ് ലെറ്റര്‍; ഇരട്ടകളുടെ കുടുംബത്തിനിത് ഇരട്ടിസന്തോഷം

Sep 24, 2022 at 12:37 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

കൊല്ലം: ശാസ്താംകോട്ട പോരുവഴി നടുവിലെമുറി ഗോകുലം വീട്ടില്‍ എന്നും ഇരട്ടി സന്തോഷമാണ്. ഗോകുലം വീട്ടിലെ വിജയക്കുറുപ്പിനും സതിക്കും ഇരട്ടക്കുട്ടികളായി അഖിലയും അനിതയും പിറന്നതോടെയാണ് ഇരട്ടക്കഥ തുടങ്ങുന്നത്. ടിടിസി വരെ ഇരുവരും ഒരുമിച്ചു തന്നെ പഠിച്ചു വളര്‍ന്നു.

\"\"

ബിരുദത്തിനു പഠിക്കുമ്പോള്‍ 2 വിഷയങ്ങളായതോടെ 2 ക്ലാസുകളില്‍ ഇരിക്കേണ്ടി വന്നു. തുടര്‍ന്ന് പിഎസ്‌സി പഠനത്തിനു വീണ്ടും ഒരുമിച്ച് മുന്നോട്ടു പോയി. ഇതിനിടെ രണ്ടു പേരും ഇരട്ട സഹോദരന്മാരെ തന്നെ വിവാഹവും കഴിച്ചു.

\"\"

ഇരട്ടസഹോദരങ്ങളായ പുനലൂർ ഇഞ്ചത്തടം സഞ്ജയ് ഭവനത്തിൽ അജീഷിനെയും അനീഷിനെയുമാണ് ഇവര്‍ വിവാഹം കഴിച്ചത്.
ഇതിനിടെ മറ്റൊരു ഇരട്ട സന്തോഷം കൂടി ഇവരുടെ ജീവിതത്തിലേക്ക് കടന്നു വന്നു. ഒരേ ദിവസം 2 അപ്പോയിന്‍റ്മെന്റ് ലെറ്ററുകള്‍.

\"\"

ഇരുവരുടെയും ആത്മാര്‍ഥമായ പിഎസ്‌സി പഠനത്തിനു ലഭിച്ച സമ്മാനമായി എല്‍പിഎസ്ടി നിയമായിരുന്നു അത്. അഖിലയ്ക്ക് വാളക്കോട്ട് ജിഎല്‍പി സ്കൂളിലും, അനിലയ്ക്ക് അഴിയകാവ് ജിഎല്‍പി സ്കൂളിലുമാണ് നിയമനം കിട്ടിയത്.

\"\"

Follow us on

Related News