പ്രധാന വാർത്തകൾ
മന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

കൗൺസലിങ് ഡിപ്ലോമ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ: എംജി സർവകലാശാല വാർത്തകൾ

Sep 23, 2022 at 7:36 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ (ഐ.യു.സി.ഡി.എസ്) ബേസിക് കൗൺസലിംഗ് ആന്റ് സൈക്കോതെറാപ്പി ഡിപ്ലോമ കോഴ്‌സ് ഒക്ടോബർ 10 ന് ആരംഭിക്കും. ചേരുന്നതിന് iucdsmgu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യാം.ഫോൺ: 0481 – 2731580, 8547165178, 9746085144

\"\"

പരീക്ഷാ തീയതി
ത്രിവത്സര, പഞ്ചവത്സര എൽ.എൽ.ബി. പ്രോഗ്രാമുകളുടെ യഥാക്രമം ആറ്, പത്ത് സെമസ്റ്റർ പരീക്ഷകൾ ഒക്ടോബർ 10 നും അഞ്ച്, ഒൻപത് സെമസ്റ്റർ പരീക്ഷകൾ നവംബർ ഏഴിനും ആരംഭിക്കും.  വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ.

പരീക്ഷാ അപേക്ഷ
ഒക്ടോബർ 10 ന് ആരംഭിക്കുന്ന എം.ആർക്ക് (2020 അഡ്മിഷൻ – റഗുലർ/ 2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 28 വരെയും പിഴയോടു കൂടി സെപ്റ്റംബർ 29 നും സൂപ്പർഫൈനോടു കൂടി സെപ്റ്റംബർ 30 നും അപേക്ഷ നല്കാം. 
 
റഗുലർ വിദ്യാർഥികളും വീണ്ടും എഴുതുന്നവരും ഒരു പേപ്പറിന് 50 രൂപ നിരക്കിൽ (പരമാവധി 300 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിനുപുറമേ അടയക്കണം.  വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ഒക്ടോബർ 26 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി. (2021 അഡ്മിഷൻ – റഗുലർ / 2018 – 2020 അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 10 വരെയും പിഴയോടു കൂടി ഒക്ടോബർ 11 നും സൂപ്പർ ഫൈനോടു കൂടി ഒക്ടോബർ 12 നും അപേക്ഷ നൽകാം.  റഗുലർ വിദ്യാർഥികൾ 240 രൂപയും വീണ്ടും എഴുതുന്നവർ ഒരു പേപ്പറിന് 40 രൂപ നിരക്കിലും (പരമാവധി 240 രൂപ) സി.വി.ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിന് പുറമേ അടക്കയ്ണം.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

\"\"


ഒക്ടോബർ 21 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി. മെഡിക്കൽ ഡോക്യുമെന്റേഷൻ (2020 അഡ്മിഷൻ- റഗുലർ / 2017, 2019 അഡ്മിഷനുകൾ – സപ്ലിമെന്ററി/ 2016 അഡ്മിഷൻ ഒന്നാം മെഴ്‌സി ചാൻസ്), മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെന്റേഷൻ (2011, 2015 അഡ്മിഷനുകൾ – ഒന്നാം മെഴ്‌സി ചാൻസ് / 2009, 2010 അഡ്മിഷനുകൾ – രണ്ടാം മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 10 വരെയും പിഴയോടു കൂടി ഒക്ടോബർ 11 നും സൂപ്പർ ഫൈനോടു കൂടി ഒക്ടോബർ 12 നും അപേക്ഷ നല്കാം.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

\"\"

Follow us on

Related News