പ്രധാന വാർത്തകൾ
ആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെ

വിദ്യാര്‍ഥികള്‍ക്ക് 3 വ്യത്യസ്ത ഇന്റേണ്‍ഷിപ്പ് സ്കീമുകളുമായി ദേശീയ വനിതാ കമ്മിഷന്‍

Sep 21, 2022 at 9:49 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

ന്യൂഡല്‍ഹി: 3 വ്യത്യസ്ത ഇന്റേണ്‍ഷിപ്പുകളാണ് ദേശീയ വനിതാ കമ്മിഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 5 വര്‍ഷത്തെ എല്‍എല്‍ബി കോഴ്സ് പഠിക്കുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍, 3 വര്‍ഷ കോഴ്സ് പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് ആദ്യ സ്കീം. ഒരു മാസത്തെ ഇന്‍റേണ്‍ഷിപാണുള്ളത്. സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി എന്നിവ പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്ക് സ്റ്റൈപ്പന്‍ഡില്ല.

\"\"


എല്‍എല്‍എം, എംഫില്‍, പിഎച്ച്ഡി ഗവേഷകര്‍, 3 വര്‍ഷത്തെ എല്‍എല്‍ബി കോഴ്സ് പഠിക്കുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍, ബിഎ, ബിബിഎ, എല്‍എല്‍ബി, ബിഎസ്‌സി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ജെന്‍ഡര്‍ ഇഷ്യു, വുമണ്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ് എന്നിവ പഠിക്കുന്നവര്‍ക്കും രണ്ടാമത്തെ സ്കീമിന് അപേക്ഷിക്കാം. പ്രതിമാസ സ്റ്റൈപ്പന്‍ഡായി 10000 രൂപ ലഭിക്കും. ഇന്‍റേണ്‍ഷിപ് 60 ദിവസമാണ്.

\"\"


മൂന്നാമത്തെ സ്കീമിനു കീഴിൽ രണ്ടാം വർഷ എംഎസ്‌സി. സൈക്കോളജി, എംഎ സൈക്കോളജി എന്നിവ പഠിക്കുന്ന രണ്ടാംവർഷ വിദ്യാർഥികൾക്കാണ് അവസരം. 60 ദിവസമാണ് ഇന്റേൺഷിപ്പ്. 10,000 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും. വിശദമായ വിവരങ്ങള്‍ക്ക്: http://ncw.nic.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News