ന്യൂഡെല്‍ഹി: ഒഎന്‍ജിസിയുടെ സ്പോര്‍ട്സ് ഡിവിഷന്‍ കായികമേഖലയില്‍ സ്കോര്‍ഷിപ് പ്രഖ്യാപിച്ചു. ദേശീയതലത്തിലെ മികവിന് സബ്ജൂനിയര്‍ വിഭാഗത്തിന് പ്രതിമാസം 15000 രൂപ, ജൂനിയര്‍ വിഭാഗത്തിന് 20000, സീനിയര്‍ വിഭാഗത്തിന് 25000 എന്നിങ്ങനെയാണ് സ്കോളര്‍ഷിപ്പ്. രാജ്യാന്തര മികവിന് ഇത് 20000, 25000, 30000 എന്നിങ്ങനെ നല്‍കും.
നീന്തല്‍, അത്‌ലറ്റിക്സ് ബില്ല്യാർഡ്സ് ആൻഡ് സ്നേക്കർ, ബാഡ്മിൻറൻ, കാരംസ്, ബാസ്കറ്റ്ബോൾ, ടെന്നീസ്, ക്രിക്കറ്റ്, ഫുട്ബോൾ, ഗോൾഫ്, ഹോക്കി, കബഡി, ചെസ്, സ്ക്വാഷ്, ടേബിൾ ടെന്നീസ്, വോളിബോൾ, ആർച്ചറി, ബോക്സിങ്, ജിംനാസ്റ്റിക്സ്, പാരാസ്പോർട്സ്, ഷൂട്ടിങ്, റസ്ലിങ് എന്നീ ഇനങ്ങളില്‍ ദേശീയ, രാജ്യാന്തര മികവ് പുലര്‍ത്തിയവര്‍ക്ക് അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://sportsscholarship.ongc.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.