പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

ബിഎഡ് അപേക്ഷയില്‍ തിരുത്തലിന് അവസരം, എംഎ മലയാളം സീറ്റൊഴിവ്, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Sep 20, 2022 at 4:37 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയനവര്‍ഷത്തെ ബി. എഡ്. പ്രവേശനത്തിന്  കൊമേഴ്‌സ് ഒഴികെയുള്ള വിഷയങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അപേക്ഷയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിന് 22-ന് വൈകീട്ട് 5 മണിവരെ അവസരം. ഒന്നാം അലോട്ട്‌മെന്റ് ലഭിച്ച് ഇന്റക്‌സ് മാര്‍ക്ക്, വെയിറ്റേജ് മാര്‍ക്ക്, റിസര്‍വേഷന്‍ കാറ്റഗറി തുടങ്ങിയവയിലെ തെറ്റുകള്‍ കാരണം പ്രവേശനം നേടാന്‍ സാധിക്കാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. അവരെ രണ്ടാം അലോട്ട്‌മെന്റിന് പരിഗണിക്കുന്നതാണ്. പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും എടുത്ത് സൂക്ഷിക്കണം. ഫോണ്‍ 0494 2407016, 2660600.    

\"\"

എംഎ മലയാളം സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ മലയാളം പഠനവിഭാഗത്തില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.എ. മലയാളത്തിന് ജനറല്‍ വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി 22-ന് രാവിലെ 10.30-ന് മുമ്പായി പഠനവിഭാഗത്തില്‍ ഹാജരാകണം. 3575 രൂപയാണ് പ്രവേശന സമയത്ത് അടക്കേണ്ട ഫീസ്.  

പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി ഏപ്രില്‍ 2022 പരീക്ഷയുടെയും രണ്ടാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 6 വരെ അപേക്ഷിക്കാം.  

\"\"

Follow us on

Related News