പ്രധാന വാർത്തകൾ
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്

ഗവേഷക ഫെല്ലോഷിപ്പുകള്‍ പ്രഖ്യാപിച്ച് യുജിസി: വന്‍ അവസരം

Sep 19, 2022 at 3:52 am

Follow us on

ന്യൂഡല്‍ഹി: അധ്യാപദിനത്തിന്റെ ഭാഗമായാണു യുജിസി 5 ഫെല്ലോഷിപ്പുകള്‍ പ്രഖ്യാപിച്ചത്. വിശദ വിവരങ്ങള്‍ വായിക്കാം.

\"\"

പരമാവധി 67 വയസുള്ള വിരമിച്ച അധ്യാപർക്ക് പ്രതിമാസം 50000 രൂപ വരെ ലഭിക്കുന്ന റിട്ട. അധ്യാപക ഫെല്ലോഷിപ്പിന് അപേക്ഷിക്കാം. കുറഞ്ഞത് 10 ഗവേഷക വിദ്യാര്‍ഥികളുടെ ഗൈഡ് ആയി സേവനം ചെയ്തിട്ടുണ്ടാകണം.

നിലവിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് റിസർച് ഗ്രാന്റിന് അപേക്ഷിക്കാം 200 പേർക്കാണ് അവസരം. 2 വർഷമാണ് കാലാവധി. ഒരാൾക്കു 10 ലക്ഷം രൂപ വരെ ലഭിച്ചേക്കും. വിരമിക്കാന്‍ 10 വർഷമെങ്കിലും ബാക്കി വേണം. കുറഞ്ഞത് 5 വിദ്യാർഥികൾക്കെങ്കിലും ഗൈഡായി സേവനം ചെയ്തിരിക്കണം.

\"\"

അടുത്ത കാലത്ത് സ്ഥിര നിയമനം ലഭിച്ച അധ്യാപകർക്ക് ഡോ. ഡി.എസ്. കോത്താരി റിസർച് ഗ്രാന്റിന് അപേക്ഷിക്കാം.
പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും. പിഎച്ച്ഡി, 5 ഗവേഷണ പ്രബന്ധങ്ങൾ എന്നിവ ഉണ്ടാകണം.

ശാസ്ത്രം, എഞ്ചിനീയറിങ്, ടെക്നോളജി, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ് തുടങ്ങിയ മേഖലകളിൽ ഡോ. രാധാകൃഷ്ണൻ യുജിസി പോസ്റ്റ്– ഡോക്ടറൽ ഫെലോഷിപ് ലഭിക്കും. ഇതില്‍ വനിതകള്‍ക്ക് 30 ശതമാനം സംവരണമുണ്ട്. പിഎച്ച്ഡി പൂർത്തിയാക്കിയ, ജോലിയിൽ പ്രവേശിച്ചിട്ടില്ലാത്ത 35 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 50,000 രൂപ ലഭിക്കും.

\"\"

സാവിത്രിഭായ് ജ്യോതിറാവു ഫൂലെ ഫെലോഷിപ് ഫോർ സിംഗിൾ ഗേൾ ചൈൽഡ് ഫെല്ലോഷിപ്പിനും അപേക്ഷിക്കാം. ഏക മകളായ പെൺകുട്ടികൾക്കു ഗവേഷണത്തിനു പിന്തുണ നൽകുന്നവർക്കാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. 5 വർഷമാണ് സമയം.

Follow us on

Related News