SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: കേരള എൻജിനീയറിങ്,
ആർക്കിടെക്ച്ചർ കോഴ്സ് പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ്
പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://.cee.kerala.gov.in വെബ്സൈറ്റ് വഴി പരിശോധിക്കാം. ഇന്നലെ വരെ വിദ്യാർത്ഥികൾ സമർപ്പിച്ച ഓപ്ഷനുകളുടെ
അടിസ്ഥാനത്തിലാണ് ട്രയൽ അലോട്മെന്റ്
പ്രസിദ്ധീകരിച്ചത്.👇🏻
ട്രയൽ അലോട്മെന്റ് പരിശോധിച്ച് പ്രവേശന സാധ്യതകൾ മനസിലാക്കി വിദ്യാർഥികൾക്ക്
ഓപ്ഷനുകൾ സമർപ്പിക്കാനും
ഇതിനോടകം നൽകിയ ഓപ്ഷനുകൾ
ക്രമീകരിക്കുന്നതിനും നാളെ രാവിലെ 10വരെ സമയം ഉണ്ട്. ഒന്നാംഘട്ട അലോട്മെന്റിൽ ഉൾപ്പെടുത്തിയ കോഴ്സ്, കോളജ് കോമ്പിനേഷനുകളിലേക്ക്
പിന്നീട് ഓപ്ഷനുകൾ നൽകാൻ കഴിയില്ല.
അതുകൊണ്ട് തന്നെ ട്രയൽ അലോട്മെന്റ് വിദ്യാർത്ഥികൾ പരിശോധിച്ച് ഉറപ്പ് വരുത്തണം. കൂടുതൽ വിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471 2525300