പ്രധാന വാർത്തകൾ
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്

കൊച്ചി നേവൽ ബേസില്‍ 230 അപ്രന്‍റിസ് ഒഴിവ്. ഈ മാസം 23 വരെ അപേക്ഷിക്കാം.

Sep 19, 2022 at 2:37 pm

Follow us on

കൊച്ചി: നേവൽ ഷിപ് റിപ്പയർ യാഡിലും നേവൽ എയർ ക്രാഫ്റ്റ് യാഡിലുമാണ് ഒഴിവുകളുള്ളത്. കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഫിറ്റർ, മെഷിനിസ്റ്റ്, മെക്കാനിക് മോട്ടർ വെഹിക്കിൾ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, വെൽഡർ – ഗ്യാസ് ആൻഡ് ഇലക്ട്രിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെക്കാനിക് ഫിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, ടർണർ, ഷീറ്റ് മെറ്റൽ വർക്കർ, മെക്കാനിക് ഡീസൽ, മറൈൻ എൻജിൻ ഫിറ്റർ, ഷിപ്റ്റ് വുഡ്, ടൂൾ ആൻഡ് ഡൈ മേക്കർ-പ്രസ് ടൂൾസ്, സെക്രട്ടേറിയൽ അസിസ്റ്റന്റ്, ഇലക്ട്രോപ്ലേറ്റർ, പ്ലംബർ, ജിഗ്സ് ആൻഡ് ഫിക്ചേഴ്സ്, പെയിന്റർ ജനറൽ, പൈപ് ഫിറ്റർ, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഫൗൺട്രിമാൻ, ടെയ്ലർ-ജനറൽ, മെഷിനിസ്റ്റ്- ഗ്രൈൻഡർ, മെക്കാനിക്കൽ ഡ്രാഫ്റ്റ്സ്മാൻ, സിവിൽ ഡ്രാഫ്റ്റ്സ്മാൻ എന്നിവയാണ് ഒഴിവുള്ള ട്രേഡുകള്‍.

\"\"

50% മാർക്കോടെ പത്താം ക്ലാസ്, 65% മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഎ എന്നിവയാണ് യോഗ്യത. അപേക്ഷിക്കുമ്പോള്‍ ഐടിഐ പ്രൊവിഷനൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് മതിയാകും.21 വയസാണ് പ്രായപരിധി. അര്‍ഹരായവര്‍ക്ക് പ്രായപരിധിയില്‍ ഇളവും ലഭിക്കും.

\"\"

The Admiral Superintendent (for Officer in-Charge), Apprentices Training School, Naval Ship Repair Yard, Naval Base, Kochi-682 004 എന്ന വിലാസത്തിൽ 23 വരെ അപേക്ഷ അയക്കാം. സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ അപേക്ഷക്കൊപ്പം വെക്കണം.

Follow us on

Related News