ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി പ്രവേശനം: അപേക്ഷ നാളെവരെ മാത്രം

Sep 18, 2022 at 8:37 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ (IIST) ബിരുദ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ബിടെക് ഇൻ ഏറോസ്പേസ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് (ഏവിയോണിക്സ്) എന്നീ നാലുവർഷ കോഴ്സുകളും ബിടെക് എൻജിനിയറിങ്, ഫിസിക്സ് മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് ടെക്നോളജി ഡ്യുവൽ ഡിഗ്രി (5വർഷം)ക്കുമാണ് അവസരം.

\"\"

5 വർഷ കോഴ്സിൽ ബിടെക്
കഴിഞ്ഞ് എക്സിറ്റ് ഓപ്ഷൻ ഉണ്ടാകില്ല.
http://admission.iist.ac.in വഴി സെപ്റ്റംബർ 19 വരെ അപേക്ഷ നൽകാം. 600 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. വനിതകൾ, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് 300 രൂപയാണ് ഫീസ്.

\"\"


സെപ്റ്റംബർ 20ന് വൈകീട്ട് 5ന് പ്രവേശന റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. ബ്രാഞ്ച് അടക്കമുള്ളവ സെപ്റ്റംബർ 21
വൈകീട്ട് 5വരെ മാറ്റാൻ അവസരം ഉണ്ട്.
സീറ്റ് അലോട്മെൻറ്/അക്സപ്റ്റൻസ്
നടപടികൾ സെപ്റ്റംബർ 22ന് ആരംഭിക്കും.

\"\"

Follow us on

Related News