റാങ്ക് പട്ടിക, ഡിലിറ്റ് സമർപ്പണം, സീറ്റൊഴിവ്, പരീക്ഷാ വിവരങ്ങൾ: എംജി സർവകലാശാല വാർത്തകൾ

Sep 15, 2022 at 4:22 pm

Follow us on


\"\"


കോട്ടയം: എഴുത്തുകാരനും നിരൂപകനും പ്രഭാഷകനുമായ പ്രൊഫ. എം.കെ. സാനു, മലായാളത്തിലെ വിജ്ഞാന സാഹിത്യ ശാഖയുടെ വികാസത്തിനും വിപുലീകരണത്തിനും നിർണായക സംഭാവനകൾ നൽകിയ പ്രൊഫ. സ്‌കറിയ സക്കറിയ എന്നിവരെ മഹാത്മാഗാന്ധി സർവ്വകലാശാല ഡോക്ടർ ഓഫ് ലെറ്റേഴ്സ് (ഡി.ലിറ്റ്) ബഹുമതിയും ഫ്രാൻസിൽ നിന്നുള്ള ശാസ്ത്ര ഗവേഷകരായ പ്രൊഫ. ഡിഡിയർ റൂസൽ, പ്രൊഫ. യവ്സ് ഗ്രോഹെൻസ് എന്നിവർക്ക് ഡോക്ടർ ഓഫ് സയൻസ് (ഡി.എസ്.സി.) ബഹുമതിയും നൽകി ആദരിച്ചു. സർവ്വകലാശാല അസംബ്ലി ഹാളിൽ നടന്ന ചടങ്ങിൽ  ചാൻസലർ കൂടിയായ ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ ഡി-ലിറ്റ്, ഡി.എസ്.സി. ബിരുദങ്ങൾ സമ്മാനിച്ചു..  പ്രോ-ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, സഹകരണ – സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ശ്രീ. വി.എൻ വാസവൻ, എം.പി. ശ്രീ. തോമസ് ചാഴികാടൻ👇🏻👇🏻

\"\"

സിൻഡിക്കേറ്റ് അംഗം കൂടിയായ ശ്രി. ജോബ് മൈക്കിൾ എം.എൽ.എ., പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ, സിൻഡിക്കേറ്റ് അംഗം ശ്രീ. റെജി സക്കറിയ, രജിസ്ട്രാർ പ്രൊഫ. പ്രകാശ്കുമാർ ബി. തുടങ്ങിയവർ പങ്കെടുത്തു.  ശാരീരിക അവശതയാൽ ചടങ്ങിനെത്താൻ സാധിക്കാതിരുന്ന പ്രൊഫ.സ്‌കറിയ സക്കറിയയുടെ ഡി ലിറ്റ് ബഹുമതി വൈസ് ചാൻസലർ പ്രൊഫ.സാബു തോമസ്  ഗവർണറുടെ പക്കൽ നിന്നും ഏറ്റു വാങ്ങി.ഇത്  പിന്നീട് സ്‌കറിയ സക്കറിയയുടെ പെരുന്നയിലുളള വീട്ടിൽ വൈസ് ചാൻസലർ നേരിട്ടെത്തി സമ്മാനിച്ചു.

വോക്-ഇൻ ഇന്റർവ്യൂ
മഹാത്മാഗാന്ധി സർവകലാശാല കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് നടത്തുന്ന റിസർച്ച് ഇൻക്യൂബേഷൻ  പ്രോഗ്രാമിൽ അസിസ്റ്റന്റ് മാനേജർ -ബിസിനസ് തസ്തികയിലെ ഒരൊഴിവിലേക് സെപ്റ്റംബർ 22, രാവിലെ 10.30 ന്  ഓൺലൈൻ ആയി വോക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.  എം.ബി.എ. ബിരുദവും രണ്ടു വർഷത്തെ പ്രവർത്തിപരിചയവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. പ്രായപരിധി 25-32 വയസ്.  പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://bit.ly/3qFRVU8 എന്ന ഗുഗിൾ ഫോം ലിങ്ക് വഴി സെപ്റ്റംബർ 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (https://www.mgu.ac.in/)

\"\"

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി വകുപ്പിൽ കണ്ണൂർ – മഹാത്മാഗാന്ധി സർവകലാശാലകൾ സംയുക്തമായി നടത്തുന്ന എം.എസ്.സി. ഫിസിക്‌സ്, എം.എസ്.സി. കെമിസ്ട്രി കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള താൽക്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

\"\"


 
പ്രാക്ടിക്കൽ / വൈവാ വോസി പരീക്ഷകൾ
 
2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 22 ന് നടക്കും.  വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

\"\"


ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.ബി.എ. സ്‌പെഷ്യൽ മെഴ്‌സി ചാൻസ് (2000 മുതൽ 2014 വരെയുള്ള അഡ്മിഷൻ), രണ്ടാം സെമസ്റ്റർ എം.ബി.എ. (2015 അഡ്മിഷൻ – മെഴ്‌സി ചാൻസ്) പരീക്ഷയുടെ വൈവാ വോസി പരീക്ഷ സെപ്റ്റംബർ 20 ന് കോട്ടയം ഗിരിദീപം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ലേണിംഗിൽ വച്ച് നടക്കും.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
 
രണ്ടാം സെമസ്റ്റർ എം.എഡ്് – സ്‌പെഷ്യൽ എഡ്യുക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2021 അഡ്മിഷൻ – റഗുലർ / സപ്ലിമെന്ററി) സെപ്റ്റംബർ 2022 പരീക്ഷയുടെ പ്രായോഗിക പരീക്ഷ സെപ്റ്റംബർ 28 ന് മൂവാറ്റുപുഴ, നിർമല സദൻ ട്രെയിനിംഗ് കോളേജ് ഫോർ സ്‌പെഷ്യൽ എഡ്യുക്കേഷനിൽ വച്ച് നടക്കും.  വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫീസ്
ഒക്ടോബർ ഏഴിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.പി.ഇ.എസ്. (നാല് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം – 2020 അഡ്മിഷൻ – റെഗുലർ / 2019, 2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബര് 27 വരെയും പിഴയോടു കൂടി സെപ്റ്റംബർ 28 നും സൂപ്പർഫൈനോടു കൂടി സെപ്റ്റംബർ 29 നും അപേക്ഷിക്കാം.

\"\"


 
പരീക്ഷാ ഫലം
2021 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി.ബയോഇൻഫോർമാറ്റിക്‌സ് (പി.ജി.സി.എസ്.എസ്. – സപ്ലിമെന്ററി/ മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

\"\"


സീറ്റൊഴിവ്
എം.ജി. സർവ്വകലാശാല സ്‌കൂൾ ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി വകുപ്പിൽ കണ്ണൂർ – മഹാത്മാഗാന്ധി സർവകലാശാലകൾ സംയുക്തമായി നടത്തുന്ന എം.എസ്.സി. ഫിസിക്‌സ്, എം.എസ്.സി. കെമിസ്ട്രി പ്രോഗ്രാമുകളിലേക്ക് എസ്.സി., എസ്.റ്റി. വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്.  അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യതാ രേഖകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്.  കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ, ഫോൺ: 9446422080.


2022 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി. ബയോനാനോടെക്‌നോളജി (പി.ജി.സി.എസ്.എസ്. – 2020 അഡ്മിഷൻ – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

Follow us on

Related News