പ്രധാന വാർത്തകൾ
മന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

ഡി.ലിറ്റ് ബിരുദദാനം, പരീക്ഷാ വിവരങ്ങൾ, പരീക്ഷാഫലം, ഇന്റേൺഷിപ്പ്: എംജി വാർത്തകൾ

Sep 15, 2022 at 1:54 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

കോട്ടയം: എഴുത്തുകാരനും നിരൂപകനും പ്രഭാഷകനുമായ പ്രൊഫ. എം.കെ. സാനു, മലായാളത്തിലെ വിജ്ഞാന സാഹിത്യ ശാഖയുടെ വികാസത്തിനും വിപുലീകരണത്തിനും നിർണായക സംഭാവനകൾ നൽകിയ പ്രൊഫ. സ്‌കറിയ സക്കറിയ എന്നിവരെ മഹാത്മാഗാന്ധി സർവകലാശാല ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് (ഡി.ലിറ്റ്) ബഹുമതിയും ഫ്രാൻസിൽ നിന്നുള്ള ശാസ്ത്ര ഗവേഷകരായ പ്രൊഫ. ഡിഡിയർ റൂസൽ, പ്രൊഫ. യവ്‌സ് ഗ്രോഹെൻസ് എന്നിവർക്ക് ഡോക്ടർ ഓഫ് സയൻസ് (ഡി.എസ്.സി.) ബഹുമതിയും നൽകി ആദരിക്കുന്ന ചടങ്ങ് ഇന്ന് രാവിലെ 11.00ന് സർവകലാശാല അസംബ്ലി ഹാളിൽ നടക്കും.
മഹാത്മാഗാന്ധി സർവകലാശാലയുടെ എട്ടാമത് പ്രത്യേക ബിരുദ ദാന സമ്മേളനത്തിൽ ചാൻസലർ കൂടിയായ ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ ഡി-ലിറ്റ്, ഡി.എസ്.സി. ബിരുദങ്ങൾ സമ്മാനിക്കും.  പ്രോ-ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, സഹകരണ – സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ശ്രീ. വി.എൻ വാസവൻ, എം.പി. ശ്രീ. തോമസ് ചാഴികാടൻ, സിൻഡിക്കേറ്റ് അംഗം കൂടിയായ ശ്രി. ജോബ് മൈക്കിൾ എം.എൽ.എ., പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ, സിൻഡിക്കേറ്റ് അംഗം ശ്രീ. റെജി സക്കറിയ, രജിസ്ട്രാർ പ്രൊഫ. പ്രകാശ്കുമാർ ബി. തുടങ്ങിയവർ പങ്കെടുക്കും.

\"\"


 
ഇന്റേൺഷിപ്പിന് അപേക്ഷിക്കാം.
മഹാത്മാഗാന്ധി സർവകലാശാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ടെക്‌നോളജി (എൻ.ഐ.പി.എസ്.ടി.) ഗുഡ് ആന്റ് ഹാപ്പി ബോട്ടാണിക്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് സംഘടിപ്പിക്കുന്ന \’ബയോഗ്രീൻ\’ എന്ന വ്യവസായിക സഹകരണ പദ്ധതിയിലേക്ക് മൂന്ന് മാസത്തേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  ബോട്ടണി/മൈക്രോബയോളജി / ബയോടെക്‌നോളജി / അഗ്രികൾച്ചർ എന്നീ വിഷയങ്ങളിലേതിലെങ്കിലും ഒന്നാം ക്ലാസ്സോടെയുള്ള ബിരുദാനന്തര ബിരുദവും ആധുനിക കൃഷിരീതി, ജൈവ ഭക്ഷ്യ ഉല്പാദനം എന്നിവയിൽ താല്പര്യവുമുള്ളവർക്കും അപേക്ഷിക്കാം.എൻ.ഇ.റ്റി./ ജി.എ.റ്റി.ഇ. യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.  താൽപര്യമുള്ളവർക്ക് വെള്ളപേപ്പറിലുള്ള അപേക്ഷ, ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം  nipstmgu@gmail.com എന്ന ഇ-മെയിൽ വഴി സെപ്റ്റംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.  വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

\"\"


 
എം.ജി. എൻ.എസ്.എസ്. അവാർഡുകൾ പ്രഖ്യാപിച്ചു
മഹാത്മാഗാന്ധി സർവ്വകലാശാല നാഷണൽ സർവ്വീസ് സ്‌കീം 2021-2022 വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു.  ഏറ്റവും മികച്ച എൻ.എസ്.എസ്. യൂണിറ്റിനുള്ള മോസ്സസ് ട്രോഫി എസ്.ബി. കോളേജ്, ചങ്ങനാശ്ശേരി കരസ്ഥമാക്കി.  ശ്രീ. റൂബിൻ ഫിലിപ്പ് ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസറായും ഫാ. റെജി പി. കുര്യൻ എൻ.എസ്.എസ്. ഫ്രണ്ട്‌ലി പ്രിൻസിപ്പലായും തെരഞ്ഞെടുക്കപ്പെട്ടു. 
ബെസ്റ്റ് എൻ.എസ്.എസ്. യൂണിറ്റുകളെയും ബെസ്റ്റ് പ്രോഗ്രാം ഓഫീസർമാരെയും അവാർഡിന് തെരഞ്ഞെടുത്തു. 13 കോളേജുകളിലെ എൻ.എസ്.എസ്. യൂണിറ്റുകളും വോളണ്ടിയർമാരും മികച്ച പ്രവർത്തനത്തിനുള്ള പ്രശംസാപത്രത്തിന് അർഹരായി. മികച്ച പ്രവർത്തനം കാഴ്ച വച്ച ശ്രീ. ശബരീശ കോളേജ്, മുരിയ്ക്കുംവയൽ പ്രത്യേക പുരസ്‌കാരത്തിനും ശബരീശ കോളേജിലെ വാണി മരിയ ജോസും വൈക്കം മഹാദേവാ കോളേജിലെ ബിച്ചു എസ്. നായരും പ്രത്യേക പ്രശംസാ പത്രത്തിന് അർഹരായി.  കൂടാതെ മികച്ച പുരുഷ-വനിതാ വോളണ്ടിയർമാരെയും തെരഞ്ഞെടുത്തു.

\"\"


 
പരീക്ഷാ തീയതി
അഞ്ച്, ആറ് സെമസ്റ്ററുകൾ ബി.എ./ ബി.കോം. (പ്രൈവറ്റ് രജിസ്‌ട്രേഷൻ) (സി.ബി.സി.എസ്.എസ്. – 2014-2016 അഡ്മിഷൻ – സപ്ലിമെന്ററി / 2012, 2013 അഡ്മിഷനുകൾ – മെഴ്‌സി ചാൻസ്) സെപ്റ്റംബർ 2022 ബിരുദ പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 30, ഒക്ടോബർ 19 തീയതികളിൽ ആരംഭിക്കും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

\"\"


പ്രാക്ടിക്കൽ / വൈവാ വോസി പരീക്ഷകൾ
ഒന്നാം സെമസ്റ്റർ എം.എസ്.സി. ബയോഇൻഫോമാറ്റിക്‌സ് (സി.എസ്.എസ്. – 2021 അഡ്മിഷൻ – റഗുലർ / 2020 അഡ്മിഷൻ – ഇംപ്രൂവ്്‌മെന്റ് / 2020, 2019 അഡ്മിഷൻ – സപ്ലിമെന്ററി) ജൂലൈ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 16, 19 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കും.  വിശദമായ ടൈടേബിൾ വെബ്‌സൈറ്റിൽ.

\"\"


 
2022 ജൂലൈ മാസത്തിൽ നടത്തിയ നാലാം സെമസ്റ്റർ എൽ.എൽ.എം. ഡിഗ്രി പരീക്ഷയുടെ വൈവാ വോസി സെപ്റ്റംബർ 26, 27, 28 തീയതികളിൽ എറണാകുളം ഗവ. ലോ കോളേജിൽ വച്ച് നടക്കും.  വിശദമായ ടൈടേബിൾ വെബ്‌സൈറ്റിൽ.
 
ഒന്നാം സെമസ്റ്റർ എം.എസ്.സി. പ്ലാന്റ് ബയോടെക്‌നോളജി (സി.എസ്.എസ്. – 2021 അഡ്മിഷൻ – റഗുലർ / 2020 അഡ്മിഷൻ – ഇംപ്രൂവ്്‌മെന്റ് / 2020, 2019 അഡ്മിഷൻ – സപ്ലിമെന്ററി) ജൂലൈ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 19 ന് രാവിലെ 9.30 മുതൽ തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ വച്ച് നടക്കും.  വിശദമായ ടൈടേബിൾ വെബ്‌സൈറ്റിൽ.

\"\"


പരീക്ഷാഫലം
2022 മാർച്ചിൽ നടത്തിയ നാലാം വർഷ ബി.എസ്.സി. മെഡിക്കൽ മൈക്രോബയോളജി (2015, 2016 അഡ്മിഷൻ – സപ്ലിമെന്ററി) ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 28 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും. 
 
2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ. സിറിയക് (സി.എസ്.എസ്. – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസടച്ച് സെപ്റ്റംബർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.  

\"\"

Follow us on

Related News