SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
ന്യൂഡൽഹി: കേന്ദ്ര ആയുഷ് മന്ത്രാലയ ത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് (CCRAS ) നടത്തുന്ന പഞ്ചകർമ ടെക്നീഷ്യൻ കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ
പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷയും പ്രൊസ്പെക്ടസും
http://ccras.nic.in ലഭ്യമാണ്. ഡൗൺലോഡ് ചെയ്തെടുത്ത പൂരിപ്പിച്ച അപേക്ഷയും
അനുബന്ധരേഖകളും സഹിതം👇🏻
സെപ്റ്റംബർ 15നകം വെബ്സൈറ്റിൽ നൽകിയിട്ടുള്ള കേന്ദ്രങ്ങളുടെ വിലാസത്തിൽ തപാൽ മാർഗം അയക്കണം. സ്പീഡ് പോസ്റ്റ് ആയോ രജിസ്ട്രേഡ് പോസ്റ്റ് ആയോ അയക്കാം. കേരളത്തിൽ തൃശ്ശൂർ ചെറുതുരുത്തിയിലെ നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമ, ന്യൂഡൽഹിയിലെ സെൻട്രൽ ആയുർവേദ
റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഗുവാഹാത്തിയിലെ സെൻട്രൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ജമ്മുവിലെ റീജണൽ
ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,👇🏻👇🏻
എന്നീ കേന്ദ്രങ്ങളിലാണ് പ്രവേശനം. തൃശൂർ
ചെറുതുരുത്തിയിലെ കേന്ദ്രത്തിലേക്ക്
അപേക്ഷിക്കുന്നവർ \’\’നാഷണൽ
ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
പഞ്ചകർമ, ചെറുതുരുത്തി, ഷൊർണൂർ
(വഴി), തൃശ്ശൂർ- 679531 എന്ന വിലാസത്തിൽ അയക്കണം.