പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

JAM 2023- ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ്: ഒക്ടോബർ 11വരെ രജിസ്റ്റർ ചെയ്യാം

Sep 12, 2022 at 1:07 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

ന്യൂഡൽഹി: രാജ്യത്തെ വിവിധ ഐഐടികളിൽ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (JAM2023) ഫെബ്രുവരി 12നാണ് നടക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, വടകര എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. 👇🏻👇🏻

\"\"

അപേക്ഷ വിവരങ്ങളും പ്രൊസ്പെക്ടസും https://jam.iitg.ac.in ൽ ലഭ്യമാണ്. ഒക്ടോബർ 11വരെ ഓൺലൈനായി അപേക്ഷ നൽകാം.

പ്രവേശനപരീക്ഷ
കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയാണിത്. കെമിസ്ട്രി, ബയോടെക്നോളജി, ജിയോളജി, ഇക്കണോമിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, മാത്‍സ്, ഫിസിക്സ് എന്നീ പേപ്പറുകകളാണ് ഉണ്ടാകുക. വിദ്യാർത്ഥികൾക്ക് ഇതിൽ രണ്ടെണ്ണം തിരഞ്ഞെടുക്കാം.

\"\"

അപേക്ഷ ഫീസ്
ഒരു പേപ്പറിന് 1800 രൂപയാണ് ഫീസ്. രണ്ടു പേപ്പറിന് 2500 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽ പെടുന്നവർക്കും ഫീസ് യഥാക്രമം 900, 1250 രൂപ വീതം അടച്ചാൽ മതി.

\"\"

യോഗ്യത

ശാസ്ത്രവിഷയങ്ങളിലും മറ്റുമുള്ള ബിരുദമെടുത്തവർക്കും അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷ നൽകാം. പ്രവേശനം ലഭിച്ചാൽ 2023 സെപ്റ്റംബർ ഒന്നിനകം യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം.

\"\"

Follow us on

Related News