editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷാഫലം,ഗവേഷകരുടെ യോഗം, നല്ല നടപ്പ്: കണ്ണൂർ സർവകലാശാല വാർത്തകൾതൃക്കാക്കര കെഎംഎം കോളേജിൽ എംബിഎ, എംസിഎ കോഴ്സുകളിൽ സീറ്റ് ഒഴിവ്ലഹരി വിരുദ്ധ ബോധവൽക്കരണം: ഗാന്ധിജയന്തി ദിനത്തിലെ സ്കൂൾതല പരിപാടികൾ നാളെഇന്ന് വിജയദശമി: സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങിMADHYA PRADESH 10,12 Class board exams 2023 dates RELEASEDപ്ലസ് വൺ സ്പോട്ട് അഡ്മിഷൻ ഉടൻ: ഈ വർഷത്തെ പ്രവേശനം പൂർത്തിയാകുന്നുതിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ തസ്തികയില്‍ ഒഴിവുകള്‍കെടെറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്ക് അവസരംഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി ബിരുദ പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രവേശനം ഒക്ടോബർ 6വരെഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌ വൈഫറി കോഴ്‌സ്: അന്തിമ റാങ്ക്പട്ടിക ഒക്ടോബർ 15ന്

ഇരട്ട മെഡലിന്റെ തിളക്കത്തിൽ ട്രീസ ജോളി: കണ്ണൂർ സർവകലാശാലയുടെ ദത്തുപുത്രി

Published on : September 12 - 2022 | 5:46 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
 
കണ്ണൂർ: കോമൺ വെൽത്ത് ഗെയിംസിൽ ഇരട്ട മെഡൽ നേടുന്ന ആദ്യത്തെ മലയാളി ബാഡ്മിന്റൺ താരവും കണ്ണൂർ സർവകലാശാലയിലെ വിദ്യാർത്ഥിനിയുമായ ട്രീസ ജോളിക്ക് കണ്ണൂർ സർവകലാശാല സ്വീകരണം നൽകി. മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ: ഗോപിനാഥ് രവീന്ദ്രൻ നിർവ്വഹിച്ചു.  കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ട്രീസ ജോളിയെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രൊ വൈസ് ചാൻസിലർ പ്രൊഫ: സാബു. എ സ്വാഗതപ്രസംഗവും സിന്റിക്കേറ്റ്അംഗം എൻ. സുകന്യ അധ്യക്ഷ പ്രസംഗവും നടത്തി. സർവ്വകലാശാല ഐ. ക്യൂ.എ.സി യുടെ സ്റ്റുഡന്റ് അഡോപ്‌ഷൻ സ്‌കീമിന്റെ  (വിദ്യാർത്ഥി ദത്തെടുക്കൽ) ഭാഗമായി ദത്തെടുത്ത ആദ്യത്തെ വിദ്യാർത്ഥിയാണ് ട്രീസ ജോളി. ഇതിനുശേഷം പതിമൂന്നാം വയസ്സുമുതൽ കണ്ണൂർ സർവ്വകലാശാല മങ്ങാട്ടുപറമ്പ ക്യാമ്പസിലാണ് ഡോ. അനിൽ രാമചന്ദ്രന്റെ നേതൃത്വത്തിൽ പരിശീലനം നൽകിവരുന്നത്.

നാലുവർഷത്തോളം പരിശീലനം നടത്തിയ അതെ ക്യാമ്പസിൽ ഇത്തരത്തിൽ ഒരു സ്വീകരണത്തിന്റെ ഭാഗമായി വന്നു നിൽക്കുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നുവെന്ന് ട്രീസ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം സി. പി. ഷിജു, ഡോ. അനിൽ രാമചന്ദ്രൻ,  ഫിസിക്കൽ എജ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോ ജോസഫ് , സിന്റിക്കേറ്റ്അംഗം ഡോ. പി. മഹേഷ് കുമാർ, സെനറ്റ് അംഗം സാജു എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സർവ്വകലാശാല രജിസ്ട്രാർ ഡോ. ജോബി കെ. ജോസ് നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ സർവ്വകലാശാലയുടെ സ്നേഹോപഹാരം കൈമാറി.

ബാഡ്മിന്റൻ ‍വനിതാ ഡബിൾസിൽ വെങ്കലവും ടീം ഇനത്തിൽ വെള്ളിയും നേടിയാണ് ട്രീസ ജോളി എന്ന 19 കാരി കോമൺവെൽത്ത് ഗെയിംസിൽ ഇരട്ട മെഡൽ നേടുന്ന ആദ്യത്തെ മലയാളി താരമെന്ന അംഗീകാരം നേടിയത്. കോമൺ വെൽത്ത് ഗെയിംസിൽ ഈ വർഷം 10 മലയാളികൾ പങ്കെടുത്തിരുന്നു. 
സ്റ്റുഡന്റ് അഡോപ്‌ഷൻ സ്‌കീം
കണ്ണൂർ സർവ്വകലാശാല ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ പുതുതായി പരിചയപ്പെടുത്തത്തിയ പദ്ധതിയാണ് സ്റ്റുഡന്റ് അഡോപ്‌ഷൻ സ്‌കീം (വിദ്യാർത്ഥി ദത്തെടുക്കൽ പദ്ധതി). വിവിധ മേഖലകളിൽ കഴിവുതെളിയിക്കുന്ന കുട്ടികളെ അവരുടെ സ്‌കൂൾ കാലഘട്ടത്തിൽ തന്നെ തിരഞ്ഞെടുക്കുകയും അവർക്കുവേണ്ട പരിശീലനവും മാറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകിവരുന്ന പദ്ധതിയാണിത്.

കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് തിരഞ്ഞെടുക്കുന്ന ഇത്തരം കുട്ടികൾക്ക് അവർക്ക് ഇഷ്ടമുള്ള കോളേജുകളിൽ അവർക്കാവശ്യമായ വിഷയത്തിൽ പ്രവേശനം നൽകിവരികയാണ് ചെയ്യുന്നത്. കൂടാതെ ഇവർക്ക്  യാതൊരുവിധ ഫീസും അടക്കാതെ പഠനം പൂർത്തിയാക്കാനുള്ള അവസരവും, സ്‌പെഷ്യൽ എക്സാമുകൾ എഴുതാനുള്ള അവസരവും സർവ്വകലാശാല നൽകുന്നുണ്ട്. ഇതിനുപുറമെ ഇവർക്കുള്ള ധനസഹായവും സർവ്വകലാശാല ഉറപ്പാക്കുന്നുണ്ട്. സ്റ്റുഡന്റ് അഡോപ്‌ഷൻ സ്‌കീമിന്റെ ഭാഗമായി കണ്ണൂർ സർവ്വകലാശാല ദത്തെടുത്ത ആദ്യത്തെ വിദ്യാർത്ഥിയാണ് ട്രീസ ജോളി.


 
 
 
  
 
 

0 Comments

Related News